marathinu-thangayi-

കല്ലമ്പലം : വൈദ്യുത ലൈനിലേക്ക് ചാ‌ഞ്ഞ് നിൽക്കുന്ന മരശിഖരങ്ങൾ അപകടഭീതിയുണർത്തുന്നു. ശിഖരങ്ങളുടെ ഭാരം താങ്ങാനാവാതെ കമ്പിയുടെ രണ്ട് പിരികൾ പൊട്ടി. ബാക്കിയുള്ളവ ഏതുനിമിഷവും പൊട്ടുമെന്ന അവസ്ഥയിലും. കപ്പാംവിള - സാമിയാർ കുന്ന് റോഡിൽ മുട്ടിയറ ക്ഷേത്രത്തിന് സമീപത്തായാണ് മരത്തിന് താങ്ങായി വൈദ്യുതി കമ്പികൾ ഉള്ളത്.മഴയുള്ളപ്പോൾ ഇൗ മരത്തിൽത്തൊട്ടാൽ ചിലപ്പോൾ ഷോക്കടിക്കുമെന്നാണ് നാട്ടുകാരിൽ ചിലർ പറയുന്നത്.

ഇൗ അവസ്ഥ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും കെ.എസ്.ഇ. ബി അധികൃതർ ഇതൊന്നും അറിഞ്ഞ മട്ടില്ല.നാട്ടുകാർ പ്രശ്നം ചൂണ്ടിക്കാട്ടിയിട്ടും കാര്യങ്ങൾ തഥൈവ തന്നെ. മടവൂർ കെ.എസ്.ഇ.ബിയുടെ അതിർത്തിയിലാണ് ഇൗ സ്ഥലം. അപകടം ഉണ്ടാകുന്നതുവരെ കാത്തിരിക്കാതെ എത്രയും പെട്ടെന്ന് മരച്ചില്ലകൾ മുറിച്ചുമാറ്റണമെന്നും പൊട്ടിയ കമ്പികൾ മാറ്റിസ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.