തിരുവനന്തപുരം: പ്രമുഖ ഐ.ടി സർവീസസ് കമ്പനിയായ യു.എസ്.ടി ഗ്ലോബലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സി.ഇ.ഒ) കൃഷ്ണ സുധീന്ദ്രയെ നിയമിച്ചു. നിലവിൽ കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറും(സി.എഫ്.ഒ) പ്രസിഡന്റുമാണ് അദ്ദേഹം. വിപണി വികസനം, സ്വകാര്യ ഇക്വിറ്റി നിക്ഷേപം എന്നിവയിലാണ് കൃഷ്ണ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. രണ്ടു പതിറ്റാണ്ടിലേറെയായി സി.ഇ.ഒ സ്ഥാനം വഹിച്ചിരുന്ന സാജൻ പിള്ള വിരമിച്ചതിനെ തുടർന്നാണ് കൃഷ്ണ സുധീന്ദ്രയുടെ നിയമനം. സാജൻ പിള്ള ഒരുവർഷം കൂടി ഡയറക്ടർ ബോർഡംഗമായി തുടരും.