ആറ്റിങ്ങൽ: ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് അവലോകനയോഗവും നേതൃയോഗവും നടന്നു. ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ നടന്ന യോഗം ഒ.രാജഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. കേരളത്തിൽ നിന്നും നരേന്ദ്രമോദി മന്ത്രിസഭയിലേക്കുള്ള എം.പിമാരുടെ ലിസ്റ്റിൽ ശോഭാ സുരേന്ദ്രന്റെ പേര് ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു. അഡ്വ. പി. സുധീർ അദ്ധ്യക്ഷത വഹിച്ചു. തിരഞ്ഞെടുപ്പ് ജനറൽ കൺവീനർ ചെമ്പഴന്തി ഉദയൻ, സംസ്ഥാന സംഘടനാ സെക്രട്ടറി എൽ. ഗണേഷ്, തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.എ. ബാഹുലേയൻ, ദക്ഷിണമേഖല ഉപാദ്ധ്യക്ഷൻ തോട്ടയ്ക്കാട് ശശി, വെള്ളാഞ്ചിറ സോമശേഖരൻ, കർഷകമോർച്ച സംസ്ഥാന സെക്രട്ടറി വെങ്ങാനൂർ ഗോപൻ, ബിജു വി. നായർ, മഹിളാ മോർച്ച ജില്ല അദ്ധ്യക്ഷ ബിന്ദു വലിയശാല എന്നിവർ സംസാരിച്ചു.