padanakendram

മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുദാക്കൽ ആരംഭിച്ച കലാപഠന കേന്ദ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു. 10 വയസിന് മുകളിൽ പ്രായമുള്ളവരെ സൗജന്യമായാണ് കലകൾ പഠിപ്പിക്കുന്നത്. ചിത്രരചന, പെയിന്റിംഗ്, മാർഗംകളി, മോഹിനിയാട്ടം, ചെണ്ട എന്നീ ഇനങ്ങളിലാണ് പരിശീലനം. മുദാക്കൽ ബഡ്സ് സ്കൂളിലാരംഭിച്ച പഠന കേന്ദ്രത്തിന്റെ ഉദ്‌ഘാടന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജയകുമാരി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ അഞ്ചുതെങ്ങ് സുരേന്ദ്രൻ, സി.പി. സുലേഖ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇളമ്പ ഉണ്ണികൃഷ്ണൻ, സിന്ധു കുമാരി, ഗീത സുരേഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഗീത, ഷീബ, കലാകാരന്മാരായ അക്ഷയചന്ദ്രൻ, ഭവ്യ, അഭിനന്ദ് തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാഭായി അമ്മ സ്വാഗതവും ബി.ഡി.ഒ വിഷ്ണു മോഹൻ ദേവ് നന്ദിയും പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള നാലാമത്തെ പഠന കേന്ദ്രമാണ് ഉദ്‌ഘാടനം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും, കായിക്കര ആശാൻ സ്മാരകത്തിലും ചിറയിൻകീഴ് ശാർക്കര കലാഗ്രാമത്തിലുമാണ് മറ്റ് കലാപഠന കേന്ദ്രങ്ങൾ.

ക്യാപ്ഷൻ: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുദാക്കൽ ആരംഭിച്ച കലാപഠന കേന്ദ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു. അഞ്ചുതെങ്ങ് സുരേന്ദ്രൻ, വിജയകുമാരി, രമാഭായി അമ്മ തുടങ്ങിയവർ സമീപം