election-2019

തിരുവനന്തപുരം : പി.സി.ജോർജ് നേതൃത്വം നൽകിയ കേരള ജനപക്ഷം പാർട്ടി എൻ.ഡി.എ യിൽ പ്രവേശിക്കുന്നതിൽ പ്രതിഷേധിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിന് സ്ഥാനങ്ങൾ രാജിവച്ച് കേരള കോൺഗ്രസ് ജേക്കബിലേക്ക് എത്തിയ സംസ്ഥാന , ജില്ലാ നേതാക്കൾക്ക് സ്വീകരണം നൽകി. അനൂപ് ജേക്കബ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. പാർട്ടി ചെയർമാൻ ജോണി നെല്ലൂർ അംഗത്വം നൽകി നേതാക്കളെ പാർട്ടിയിലേക്ക് സ്വീകരിച്ചു. സാജൻ വെള്ളനാട്, അറയ്ക്കൽ ബേബിച്ചൻ എന്നിവരുടെ നേതൃത്വത്തിൽ ഇരുപതിലധികം ജില്ലാ സംസ്ഥാന ഭാരവാഹികളും ഏഴ് നിയോജക മണ്ഡലം പ്രസിഡന്റുമാരും അംഗത്വം സ്വീകരിച്ചു. ജില്ലാ പ്രസിഡന്റ് കരുമം സുന്ദരേശന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ഭാരവാഹികളായ വാക്കനാട് രാധാകൃഷ്ണൻ, ജോർജ്ജ് ജോസഫ്, സി.മോഹനൻ പിള്ള, വി.എസ് .മനോജ്‌കുമാർ, എഴുകോൺ സത്യൻ, വത്സൻ അത്തിക്കൽ ,പ്രൊഫ. ജോസഫ് സക്കറിയ, ബി.ഡി.മാസ്റ്റർ, ശാന്തമ്മ തോമസ്, നേമം വിജയകുമാർ, സതീഷ് വസന്ത് , കവടിയാർ സുശീൽ കുമാർ , വട്ടപ്പാറ ഓമന, പ്രമോദ് കുമാർ എന്നിവർ സംസാരിച്ചു.