സംസ്ഥാനത്ത് ഇക്കൊല്ലം എസ്.എസ്.എൽ.സി പരീക്ഷ പാസായത് 4,26,513 പേർ. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ പാസായവരിൽ സംസ്ഥാന സിലബസിൽ പ്ലസ് വൺ പ്രവേശനത്തിന് ഒാൺലൈൻ അപേക്ഷ നൽകിയത് 48,728 പേർ. എസ്.എസ്.എൽ.സി പരീക്ഷ തോറ്റവർക്കായി നടത്തുന്ന സേ പരീക്ഷയിലും പ്രൈവറ്റ് പരീക്ഷയിലും ജയിക്കുന്നവർ കൂടിയാവുമ്പോൾ ഉപരിപഠനത്തിന് അർഹത നേടുന്നവരുടെ എണ്ണം അഞ്ച് ലക്ഷം കവിയും.
ഹയർ സെക്കൻഡറി പ്ലസ് വണ്ണിന്. അഞ്ച് ലക്ഷത്തോളം പേരും വൊക്കേഷണൽ ഹയർ സെക്കൻഡറിക്ക് അരലക്ഷത്തിൽപ്പരം പേരുമാണ് ഒാൺലൈൻ വഴി അപേക്ഷിച്ചത്. ആകെ സീറ്റുകളുടെ എണ്ണം. 3,61763. ഇതിന് പുറമേ, ഇക്കൊല്ലം 20 ശതമാനം സീറ്റ് വർദ്ധനയും ഉണ്ടാവും. വൊക്കേഷണൽ ഹയർ സെക്കൻഡറിക്ക് സംസ്ഥാനത്ത് സർക്കാർ-എയ്ഡഡ് മേഖലകളിലായി 28645 സീറ്റ്. അപേക്ഷകരുടെ എണ്ണം 50808.പക്ഷേ, അവസരങ്ങൾ തീരുന്നില്ല. പോളിടെക്നിക്, ഐ.ടി.ഐ തുടങ്ങിയ തൊഴിലധിഷ്ഠിത,സാങ്കേതിക കോഴ്സുകളിലായി ഒട്ടേറെ അവസരങ്ങളും സാദ്ധ്യതകളുമാണ് തുറന്ന് കിടക്കുന്നത്.
ഹയർ സെക്കൻഡറി
ആകെ സീറ്റ് - 3,61,763
മെരിറ്ര് സീറ്ര് (സർക്കാർ, എയ്ഡഡ്) - 2,45,892
സയൻസ് - 1,20,400 ഹ്യുമാനിറ്രീസ് - 52,577
കോമേഴ്സ് - 72,915
നോൺമെരിറ്റ് (എയ്ഡഡ്) - 1,15871
മാനേജ്മെന്റ് - 38,799
കമ്മ്യൂണിറ്റി - 21,459
അൺഎയ്ഡഡ് - 55,613
മൂന്ന് ഗ്രൂപ്പുകൾ
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി, ഹോം സയൻസ്, ജിയോളജി, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി എന്നീ പത്ത് വിഷയങ്ങൾ. ഇതിൽ നിന്ന് നാലെണ്ണവും രണ്ട് ഭാഷാവിഷയങ്ങളും, പഠിക്കണം മൊത്തം ഒൻപത് സബ്ജക്ട് കോമ്പിനേഷനുകൾ.
പ്ലസ് ടുവിന് ശേഷം മെഡിക്കൽ കോഴ്സുകളിൽ ചേരാൻ ആഗ്രഹിക്കുന്നവർ ഫിസിക്സ് ,കെമിസ്ട്രി,ബയോളജിയും എൻജിനീയറാവാൻ ആഗ്രഹിക്കുന്നവർ ഫിസിക്സ് ,,കെമിസ്ട്രി, മാത്തമാറ്റിക്സും തിരഞ്ഞെടുക്കണം. രണ്ട് എൻട്രൻസ് പരീക്ഷകളും എഴുതണമെങ്കിൽ ഫിസിക്സ്,കെമിസ്ട്രി, ബയോളജിക്ക് പുറമെ മാത്തമാറ്റിക്സും പഠിക്കണം. സർവകലാശാലകളിലെ സയൻസ്, മാത്തമാറ്രിക്സ് ബിരുദ കേഴ്സുകളിലേക്കും അപേക്ഷിക്കാം.
ഹ്യുമാനിറ്റീസ്
ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ജ്യോഗ്രഫി, സോഷ്യോളജി, ജിയോളജി, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, സോഷ്യൽവർക്ക്, ഇസ്ലാമിക് ഹിസ്റ്ററി, സൈക്കോളജി, ആന്ത്രപ്പോളജി, സ്റ്റാറ്റിസ്റ്റിക്സ്, ഹിന്ദി, അറബിക്, ഉറുദു, കന്നട, തമിഴ്, സംസ്കൃത സാഹിത്യം, സംസ്കൃത ശാസ്ത്രം, കമ്മ്യൂണിക്കേഷൻ, ഇംഗ്ലീഷ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ജേർണലിസം, ഇംഗ്ലീഷ് ലിറ്ററേച്ചർ, മ്യൂസിക്, മലയാളം. ഇതിൽ ഏതെങ്കിലും നാല് വിഷയവും രണ്ട് ഭാഷാവിഷയങ്ങളും.
പ്ലസ് ടുവിന് ശേഷം വിവിധ ഡിഗ്രി കോഴ്സുകളിൽ ചേരാം. ബിരുദത്തിന് ശേഷം സിവിൽ സർവീസിലേക്ക് പോകാൻ താത്പര്യമുള്ളവർക്ക് കൂടുതൽ അനുയോജ്യമായ ഗ്രൂപ്പാണിത്.
കോമേഴ്സ്
ബിസിനസ് സ്റ്രഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, മാത്സ്, സ്റ്റാറ്റിസ്റ്റിക്സ്, പൊളിറ്റിക്കൽ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ - നാല് സബ്ജക്ട് കോമ്പിനേഷനുകൾ. അതിൽ ഒന്ന് തിരഞ്ഞെടുക്കാം.
പ്ലസ് ടു കഴിഞ്ഞാൽ കോമേഴ്സ് ആർട്സ് വിഷയങ്ങളിൽ ബിരുദമോ അഞ്ചുവർഷത്തെ ഇന്റഗ്രറ്റഡ് ബിരുദമോ എടുക്കാം. ചാർട്ടേഡ് അക്കൗണ്ടൻസി കോസ്റ്റ് അക്കൗണ്ടിംഗ് കമ്പനി സെക്രട്ടറി കോഴ്സുകളിൽ ചേരാം. മാനേജ്മെന്റ് , കമ്പ്യൂട്ടർ സെക്രട്ടേറിയൽ കോഴ്സുകളിൽ ചേരാം.
വി.എച്ച്.എസ്.ഇ
ആകെ സ്കൂൾ - 389
സർക്കാർ - 261 എയ്ഡഡ് - 128 സീറ്റ് - സർക്കാർ-18870. എയ്ഡഡ്-9875. ആകെ-28645.
എട്ട് ബ്രാഞ്ചുകളിലായി 35 ഇനം കോഴ്സുകൾ;
എൻജിനീയറിംഗ്, അഗ്രികൾച്ചർ, അപ്ലൈഡ് ആൻഡ് ഹെൽത്ത് കെയർ, ആനിമൽ ഹസ്ബൻഡറി, ഫിഷറീസ്, ഹോംസയൻസ്, ഹ്യുമാനിറ്രീസ്, ബിസിനസ് ആൻഡ് കൊമേഴ്സ് ബ്രാഞ്ചുകളും കോഴ്സുകളും
എൻജിനിയറിംഗ്
അഗ്രോമെഷിനറി/ പവർ എൻജിനീയറിംഗ്, സിവിൽ കൺസ്ട്രക്ഷൻ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, ഓട്ടോമൊബൈൽ ടെക്നോളജി, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ടെക്നോളജി, ഗ്രാഫിക് ഡിസൈൻ ആൻഡ് പ്രിന്റിംഗ് ടെക്നോളജി, റഫ്രിജറേറ്റർ ആൻഡ് എയർകണ്ടീഷനിംഗ്, പോളിമർ ടെക്നോളജി, ടെക്സ്റ്രൈൽ ടെക്നോളജി.
അഗ്രികൾച്ചർ
അഗ്രികൾച്ചർ ക്രോപ് ഹെൽത്ത് മാനേജ്മെന്റ്, അഗ്രികൾച്ചർ സയൻസ് പ്രോസസിംഗ് ടെക്നോളജി, അഗ്രികൾച്ചർ ബിസിനസ് ആൻഡ് ഫാം സർവീസസ്.
അപ്ലൈഡ് ആൻഡ് ഹെൽത്ത് കെയർ
മെഡിക്കൽ ലബോറട്ടറി ടെക്നോളജി, ഇ.സി.ജി ആൻഡ് ഓഡിയോ ടെക്നോളജി, ബയോമെട്രിക്കൽ എക്വിപ്മെന്റ് ടെക്നോളജി, ഫിസിയോതെറാപ്പി, ഫിസിക്കൽ എഡ്യൂക്കേഷൻ.
ആനിമൽ ഹസ്ബൻഡറി
ലൈവ് സ്റ്രോക്ക് മാനേജ്മെന്റ്, ഡയറി ടെക്നോളജി ഫിഷറീസ്: മറൈൻ ഫിഷറീസ് ആൻഡ് സീ ഫുഡ് പ്രോസസിംഗ്, അക്വാകൾച്ചർ, മറൈൻ ടെക്നോളജി
ഹോംസയൻസ്
കോസ്മറ്റോളജി ആൻഡ് ബ്യൂട്ടി തെറാപ്പി, ഫാഷൻ ആൻഡ് അപ്പാരൽ ഡിസൈനിങ്, ക്രഷ് ആൻഡ് പ്രീ സ്കൂൾ മാനേജ്മെന്റ്.
ഹ്യുമാനിറ്റീസ്: ട്രാവൽ ആൻഡ് ടൂറിസം ബിസിനസ് ആൻഡ് കൊമേഴ്സ്:
അക്കൗണ്ടിംഗ് ആൻഡ് ടാക്സേഷൻ, കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെന്റ്, ബാങ്കിംഗ് ആൻഡ് ഇൻഷ്വറൻസ് സർവീസസ്, കമ്പ്യൂട്ടറൈസ്ഡ് ഓഫീസ് മാനേജ്മെന്റ്, ഫുഡ് ആൻഡ് റസ്റ്റോറന്റ് മാനേജ്മെന്റ്.
മൂന്ന് പാഠ്യപദ്ധതികളാണ് ഉള്ളത്.
പാർട്ട് ഒന്ന്- ഇംഗ്ലീഷ് , എന്റർപ്രണർഷിപ്പ് ഡെവലപ്മന്റ് പാർട്ട് രണ്ട്- വൊക്കേഷണൽ വിഷയം
പാർട്ട് മൂന്ന് - ഗ്രൂപ്പ് എ- ഫിസിക്സ്, കെമിസ്ട്രി ,മാത്തമാറ്റിക്സ് ഗ്രൂപ്പ് ബി-ഫിസിക്സ്, കെമിസ്ട്രി ,ബയോളജി
ഗ്രൂപ്പ് സി - ഹിസ്റ്ററി ,ജ്യോഗ്രഫി , ഇക്കണോമിക്സ്
ഗ്രൂപ്പ് ഡി- ബിസിനസ് സ്റ്റഡീസ് , അക്കൗണ്ടൻസി, ആൻഡ് മാനേജ്മെന്റ് പാർട്ട് ഒന്നും രണ്ടും വിജയിച്ചാൽ തൊഴിലധിഷ്ഠിത കോഴ്സ് സർട്ടിഫിക്കറ്റ് ലഭിക്കും. പാർട്ട് മൂന്നിലെ ഐച്ഛിക വിഷയങ്ങൾ കൂടി വിജയിച്ചാൽ പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പടെയുള്ള ബിരുദകോഴ്സുകളിൽ പ്രവേശനം നേടാം.
പോളിടെക്നിക് ഡിപ്ലോമ
ആകെ സ്ഥാപനങ്ങൾ - 74 സർക്കാർ - 45 എയ്ഡഡ് - 6 അൺ എയ്ഡഡ് - 23 ആകെ സീറ്റ് - 19,107 ബ്രാഞ്ചുകൾ - 20 രണ്ട് സ്ട്രീമുകൾ
1. എൻജിനീയറിംഗ് / ടെക്നോളജി
2. കൊമേഴ്സ്യൽ പ്രാക്ടീസ് / കമ്പ്യൂട്ടർ ആപ്ലിക്കേഷൻ
മേയ് മൂന്നാം വാരത്തിൽ അപേക്ഷകൾ ഓൺലൈനായി ക്ഷണിക്കും. അൺ എയ്ഡഡ് കോളേജുകളിലെ 50 ശതമാനം മാനേജ്മെന്റ് സീറ്റിൽ അപേക്ഷകൾ അതാത് കോളേജുകളിൽ നിന്ന് ലഭിക്കും.
കേന്ദ്ര സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലും സ്വാകാര്യ വ്യവസായ സ്ഥാപനങ്ങളിലും സർക്കാർ വകുപ്പുകളിലും ബോർഡുകളിലും ഒരു വർഷത്തെ അപ്രന്റീസ് ട്രെനിംഗിന് അവസരം ലഭിക്കും.
ലാറ്ററൽ എൻട്രി
പോളിടെക്നിക് ഡിപ്ലോമ പാസായവർക്ക് ലാറ്ററൽ എന്ന പ്രവേശന പരീക്ഷ വഴി നാല് വർഷ ബിടെക് കോഴ്സിൽ രണ്ടാം വർഷം പ്രവേശനം നേടാം. തുടർന്ന് മൂന്ന് വർഷം കൊണ്ട് ബിടെക് ബിരുദം കരസ്ഥമാക്കാം.
ഐ.ടി.ഐ
ആകെ സീറ്റ് - 56,708 സർക്കാർ (99) - 27726 സ്വകാര്യം (294) - 26840 എസ്.സി വികസനം (44) - 2000 എസ്.ടി വികസനം (2) - 42 ഇലക്ട്രീഷ്യൻ, ഡ്രാഫ്റ്റ്സ്മാൻ, ഫിറ്റർ തുടങ്ങി അറുപതിൽ പരം മെട്രിക് ട്രേഡുകൾ. ഒരു വർഷ കോഴ്സും രണ്ട് വർഷ കോഴ്സും.
നോൺമെട്രിക്: കാർപെന്റർ, വയർമാൻ, ഷീറ്റ് മെറ്റൽ വർക്കർ, അപ്ഹോൾസ്റ്റർ, വെൽഡർ (എസ്.എസ്.എൽ.സി പരീക്ഷാവിജയം നിർബന്ധമല്ല). ഐ.ടി.ഐ പാസായവർക്ക് പോളിടെക്നിക് ഡിപ്ലോമയിൽ ഉപരിപഠനത്തിന് ബന്ധപ്പെട്ട ബ്രാഞ്ചിൽ അഞ്ച് ശതമാനം സംവരണം. ഗവൺമെന്റ് ഐ.ടി.ഐകളിലേക്കുള്ള ഓൺലൈൻ അപേക്ഷ ജൂൺ ആദ്യവാരം. സ്വകാര്യ ഐ.ടി.ഐകളിലേക്ക് അപേക്ഷ അതാത് സ്ഥാപനങ്ങളിൽ നേരിട്ട് സമർപ്പിക്കണം.
ഐ.ടി.ഐ.കളിൽ ഒരു വർഷ ,രണ്ടുവർഷ കോഴ്സുകൾ . പാസാകുന്നവർക്ക് വ്യവസായ മേഖലയിൽ സ്റ്റൈപ്പന്റോടെ അപ്രന്റീസ് ട്രെയിനിംഗ് . പോളി ടെക്നിക്കിൽ ഉന്നത പഠനത്തിന് അഞ്ച് ശതമാനം സംവരണം. അതാത് ട്രേഡിൽ എൻ.സി.വി.ടി നടത്തുന്ന ദേശീയതല പരീക്ഷ പാസായാൽ എൻ.സി.വി.ടി സർട്ടിഫിക്കറ്ര് ലഭിക്കും..