കഴക്കൂട്ടം: ബൈക്കപകടത്തിൽ പരിക്കേറ്റ്ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കഴക്കൂട്ടം, കരിയിൽ, രാമചന്ദ്ര നഗർ, പണയിൽ വീട്ടിൽ അനിൽ കുമാറിന്റെയും സിന്ധുവിന്റെയും മകൻ അരുൺ കുമാറാണ് (19) മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 12 ന് കരിയിൽ നാലുമുക്കിന് സമീപത്താണ് അപകടം നടന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അരുണിനെ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.
ഇവിടെ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചയോടെയാണ് മരിച്ചത്.
കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൈക്ക് ഓപ്പറേറ്രായിരുന്നു.സഹോദരി: ആതിര. കോലത്തുകര പൊതുശ്മശാനത്തിൽ സംസ്കരിച്ചു.