തിരുവനന്തപുരം : സെന്റ് ജോൺ ആംബുലൻസ് ഇന്ത്യ കേരള ഘടകത്തിന്റെ ആഭിമുഖ്യത്തിൽ രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമുള്ള ഫസ്റ്റ് എയ്ഡ് ട്രെയിനിംഗ് കോഴ്സുകൾ ആരംഭിച്ചു. അദ്ധ്യാപകർക്കും കോളേജ് ജീവനക്കാർക്കുമുള്ള പ്രഥമ ബാച്ച് കോളേജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ സെന്റ് ജോൺ ആംബുലൻസ് ഇന്ത്യ സംസ്ഥാന ചെയർമാൻ ഡോ. ബിജു രമേശ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ. സി. രവീന്ദ്രനാഥൻ അദ്ധ്യക്ഷത വഹിച്ചു. സെന്റ് ജോൺ ആംബുലൻസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ.രാജ്, ജോയിന്റ് സെക്രട്ടറി ഉമേഷ് പോച്ചപ്പൻ, ട്രഷറർ ആർ. രവീന്ദ്രനാഥ്, ചീഫ് കോ ഒാർഡിനേറ്റർ ഇ.കെ. സുഗതൻ എന്നിവർ സംസാരിച്ചു. ഗോകുലം മെഡിക്കൽ കോളേജിലെ ഡോ. ജിത്തു എസ്. നായർ, ഡോ. ഡീന എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘമാണ് ട്രെയിനിംഗ് കോഴ്സുകൾക്ക് നേതൃത്വം നൽകുന്നത്.