തിരുവനന്തപുരം: ഏഴ് ബൂത്തുകളിൽ റീപോളിംഗ് നടത്താൻ തീരുമാനിച്ചത് തിരക്കിട്ടെടുത്ത നടപടിയല്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. റീപോളിംഗ് പൊതുവെ പെട്ടെന്നാണ് നടത്താൻ തീരുമാനിക്കുക. ഇതുസംബന്ധിച്ച ചില രാഷ്ട്രീയ നേതാക്കളുടെ വിമർശനത്തിന് അടിസ്ഥാനമില്ല. അവർക്ക് വിമർശിക്കാം. അനുകൂലിക്കാം. അത് അവരുടെ ധർമ്മം. എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ സമ്മർദ്ദങ്ങളിലല്ല പ്രവർത്തിക്കുന്നത്. മീണ പറഞ്ഞു.