photo

പാലോട് : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നന്ദിയോട് യൂണിറ്റ് ദ്വൈവാർഷിക സമ്മേളനവും ഭരണസമിതി തിരഞ്ഞെടുപ്പും പ്രസിഡന്റ് പുലിയൂർ രാജന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.നന്ദിയോട് ഗ്രീൻ ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ എസ്.എസ്.എൽ.സി, പ്ലസ്‌ടു വിജയികളായ 40 കുട്ടികളെയും അന്ധ വിദ്യാർത്ഥിയെയും അനുമോദിച്ചു.കാഷ് അവാർഡുകളും സമ്മാനിച്ചു. യൂണിറ്റ് സെക്രട്ടറി എ.സുബ്രഹ്മണ്യപിള്ള പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബി.ശശിധരൻ വരവുചെലവ് കണക്കും വൈസ് പ്രസിഡന്റ് ആർ.മോഹനൻപിള്ള അനുശോചന പ്രമേയവും അവതരിപ്പിച്ചു.വനിതാവിംഗ്, വ്യാപാരശ്രീ സ്വയംസഹായസംഘം രൂപീകരണവും നടന്നു.ജില്ലാ ജനറൽസെക്രട്ടറി വൈ.വിജയൻ,ധനീഷ്‌ചന്ദ്രൻ,പാലോട് കുട്ടപ്പൻ നായർ,കെ.വിജയൻ, പ്രമീള രാജൻ,കല്ലയം ശ്രീകുമാർ,ഉഷാരാജ്,സുകുമാരൻ നായർ,എച്ച്.അഷ്‌റഫ്, ബദറുദ്ദീൻ,മോഹൻകുമാർ, എം.കെ.സലാഹുദ്ദീൻ,കെ.എസ്.രവീന്ദ്രൻപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.യൂണിറ്റ് പ്രസിഡന്റായി പുലിയൂർ രാജനെയും ജനറൽ സെക്രട്ടറിയായി എ.സുബ്രഹ്മണ്യപിള്ളയേയും വീണ്ടും തിരഞ്ഞെടുത്തു.