കിളിമാനൂർ: അജ്ഞാത വാഹനമിടിച്ച് വഴിയാത്രക്കാരൻ മരിച്ചു.ചെമ്മരത്തുമുക്ക് രാമനല്ലൂർകോണം രേവതി ഭവനിൽ സുരാജ് (40) ആണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി 9.30 ന് സംസ്ഥാന പാതയിൽ കിളിമാനൂർ വലിയ പാലത്തിന് സമീപമായിരുന്നു അപകടം. കിളിമാനൂർ ജംഗ്ഷനിലേയ്ക്ക് നടന്നു വരുന്നതിനിടെ എതിരെ അമിത വേഗതയിലെത്തിയ വാഹനം സുരാജിനെ ഇടിച്ചിട്ട ശേഷം നിറുത്താതെ കടന്നു പോകുകയായിരുന്നു. സുരാജിനെ ഉടൻ തന്നെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ: സുധ. മക്കൾ: സൗരവ്, സൗരാഗ്.