faisi

വർക്കല: കടയ്ക്കാവൂർ പൊലീസ് സ്‌റ്റേഷനിലെ സി.പി.ഒ അയന്തി ഹിൽവ്യൂ വീട്ടിൽ ഫൈസി (40) യെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാത്രി 9.15ഓടെ അയന്തി റെയിൽവേ പാലത്തിന് സമീപമാണ് മൃതദേഹം കണ്ടത്. തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലെ പോസ്റ്റ്‌മാർട്ടത്തിന്‌ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: റംസി. മകൻ: ഫുഹാദ്.