തിരുവനന്തപുരം: കേരളത്തിൽ ഇക്കുറി യു.ഡി.എഫ് മികച്ച വിജയം നേടുമെന്നും എൻ.ഡി.എ ഒരു സീറ്റ് നേടുമെന്നുമാണ് എക്സിറ്റ് പോൾ സർവേഫലങ്ങൾ. ദേശീയതലത്തിൽ തിരഞ്ഞെടുപ്പ് വിജയങ്ങൾ പ്രവചിച്ച പ്രധാന സർവേകളിലെല്ലാം സംസ്ഥാനത്ത് യു.ഡി.എഫ് വൻ വിജയം നേടുമെന്നാണ് പറയുന്നത്. ബി.ജെ.പി ഒന്നു മുതൽ മൂന്ന് വരെ സീറ്റുകൾ നേടിയേക്കുമെന്ന് ചില സർവേകൾ പറയുന്നു. ടൈംസ് നൗ, വി.എം.ആർ, ഇന്ത്യ ടുഡെ സർവേകൾ യു.ഡി.എഫ് 15 ലേറെ സീറ്റുകൾ നേടുമെന്ന് പറയുന്നു. എന്നാൽ ന്യൂസ് 18, ന്യൂസ് നേഷൻ ചാനലുകൾ ഇടതുമുന്നണിക്ക് 13 സീറ്റുകൾ വരെ പ്രവചിക്കുന്നുണ്ട്.
ന്യൂസ് നൗ - യു.ഡി.എഫ്. 15. എൽ.ഡി.എഫ്. 4, എൻ.ഡി.എ 1
ഇന്ത്യ ടുഡെ - യു.ഡി.എഫ്. 15-17, എൽ.ഡി.എഫ്. 3-5, എൻ.ഡി.എ 1
ന്യൂസ് 18 - യു. ഡി.എഫ്. 7-9, എൽ.ഡി.എഫ്. 11-13, എൻ.ഡി.എ 1
ന്യൂസ് നേഷൻ യു.ഡി.എഫ്. 11-13, എൽ.ഡി.എഫ്. 5-7, എൻ.ഡി.എ 1-3.