ശ്രീകാര്യം: വരും തലമുറ ഗുരുദേവ കൃതികളിലൂടെ ശക്തി നേടണമെന്നും ലോകാരാധ്യനായ ശ്രീനാരായണ ഗുരുദേവനെ അറിയാനും ഗുരുദർശനങ്ങൾ പ്രചരിപ്പിക്കാനും ഗുരുദേവ കൃതികൾ ആഴത്തിൽ പഠനവിധേയമാക്കണമെന്നും എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ പറഞ്ഞു.
ചെമ്പഴന്തി ശ്രീനാരായണ കോളേജിൽ നടന്ന എസ്.എൻ.ഡി.പി യോഗം കേന്ദ്ര വനിതാ സംഘം തെക്കൻ മേഖലാ കലാകായികോത്സവ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ഗുരുദർശനം പ്രചരിപ്പിക്കാൻ പുതുതലമുറയെ പ്രാപ്തമാക്കാൻ ഇത്തരം ഉത്സവങ്ങൾ സഹായിക്കുമെന്നും പ്രീതി നടേശൻ പറഞ്ഞു.
കേന്ദ്ര വനിതാ സംഘം പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ. സുകുമാരൻ സ്മാരക തിരുവനന്തപുരം യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ്, സെക്രട്ടറി ആലുവിള അജിത്ത്, ചെമ്പഴന്തി ഗുരുകുലം യൂണിയൻ പ്രസിഡന്റ് മഞ്ഞമല സുബാഷ്, സെക്രട്ടറി ഇടവക്കോട് രാജേഷ്, വൈസ് പ്രസിഡന്റ് എൻ. സുധീന്ദ്രൻ, ആറ്റിങ്ങൽ യൂണിയൻ സെക്രട്ടറി അജയൻ, എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ. ജിത .എസ്.ആർ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ചെമ്പഴന്തി ശശി, വി. മധുസൂദനൻ, കേന്ദ്ര വനിത സംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ, വനിത സംഘം കൗൺസിലറും കോ ഓർഡിനേറ്ററുമായ ഷീബ, കേന്ദ്ര വനിതാ സംഘം ട്രഷറർ ലോലമ്മ, എക്സിക്യൂട്ടിവ് അംഗങ്ങളായ ഷൈലജ രവീന്ദ്രൻ, ഗീത മധു, സൈബർ സേന ജില്ലാ ചെയർമാൻ അരുൺ തോട്ടത്തിൽ, വനിതാ സംഘം ഗുരുകുലം യൂണിയൻ പ്രസിഡന്റ് വി. പത്മിനി, സെക്രട്ടറി ശുഭ .എസ്.എസ്, പി.കെ.എസ്.എസ് തിരുവനന്തപുരം യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഡോ. എം.അനുജ, സെക്രട്ടറി ലേഖ സന്തോഷ്, ഗുരുകുലം യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് എസ്.വി. ശ്രീകണ്ഠൻ, സെക്രട്ടറി അരുൺ .എം.എൽ തുടങ്ങിയവർ സംബന്ധിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളും ഡൽഹിയും ഉൾപ്പെട്ട മൂന്നാം മേഖലാ കലോത്സവമാണ് ഇന്നലെ ചെമ്പഴന്തി എസ്.എൻ കോളേജിൽ നടന്നത്. നാനൂറോളം കലാപ്രതിഭകൾ പങ്കെടുത്തു.
63 പോയിന്റോടെ ഓവറാൾ ചാമ്പ്യൻഷിപ്പ് നേടിയ ഡോ. പി. പല്പു സ്മാരക യൂണിയനു വേണ്ടി പ്രസിഡന്റ് ഉപേന്ദ്രൻ കോൺട്രാക്ടറും സെക്രട്ടറി അനീഷ്ദേവനും ചേർന്ന് സമ്മാനം പ്രീതി നടേശനിൽ നിന്ന് ഏറ്റുവാങ്ങി. ആലപ്പുഴ കാർത്തികപ്പള്ളി യൂണിയൻ 51 പോയിന്റോടെ രണ്ടാംസ്ഥാനവും, പത്രാധിപർ കെ. സുകുമാരൻ സ്മാരക തിരുവനന്തപുരം യൂണിയൻ 48 പോയിന്റോടെ മൂന്നാംസ്ഥാനവും നേടി. സംസ്ഥാന കലോത്സവം ഈ മാസം 26ന് വൈക്കത്ത് നടക്കുമെന്ന് കേന്ദ്ര വനിത സംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ അറിയിച്ചു.