cristiano-ronaldo-
cristiano ronaldo

സെരി എ പ്ളേയർ ഒഫ് സീസൺ പുരസ്കാരം

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്

റോം : ഇറ്റാലിയിലേക്കെത്തിയ ആദ്യസീസണിൽത്തന്നെ സെരി എയിലെ മികച്ച കളിക്കാരനുള്ള പുരസ്കാരം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ വർഷം റയൽ മാഡ്രിഡിൽ നിന്ന് യുവന്റസിലേക്ക് കൂടുമാറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇംഗ്ളീഷ് പ്രിമിയർ ലീഗും സ്പാനിഷ് ലാലിഗയിലും മുമ്പ് മികച്ച താരമായിട്ടുണ്ട്. ഇൗ മൂന്ന് ലോകോത്തര ലീഗുകളിലും മികച്ച കളിക്കാരനുള്ള പുരസ്കാരം നേടുന്ന ആദ്യതാരം കൂടിയാണ് ക്രിസ്റ്റ്യാനോ. ഇറ്റലിയിലേക്കെത്തി ആദ്യസീസണിൽത്തന്നെ പുരസ്കാരം നേടാനായെന്നത് ക്രിസ്റ്റ്യാനോയുടെ തിളക്കം കൂട്ടുന്നു. യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടമെന്ന ലക്ഷ്യത്തോടെയാണ് വൻ വില നൽകി യുവന്റസ് ക്രിസ്റ്റ്യാനോയെ റയലിൽ നിന്ന് സ്വന്തമാക്കിയതെങ്കിലും ക്വാർട്ടർ ഫൈനലിൽ അയാക്സിനോട് അടിയറവ് പറഞ്ഞ് പുറത്തുപോകേണ്ടിവന്നു. എന്നാൽ ക്ളബിന്റെ ടോപ് സ്കോററായി ക്രിസ്റ്റ്യാനോ യുവന്റസിനെ തുടർച്ചയായ എട്ടാം സെരി എ കിരീടത്തിലേക്ക് നയിച്ചു.

21/30

ഇൗ സീസണിലെ 30 സെരി എ മത്സരങ്ങളിൽ നിന്ന് ക്രിസ്റ്റ്യാനോ നേടിയത് 21 ഗോളുകളാണ് എട്ടു ഗോളുകൾക്ക് വഴിയൊരുക്കി.

6 ഗോളുകൾ ചാമ്പ്യൻസ് ലീഗിൽ ക്രിസ്റ്റ്യാനോ നേടി.

മറ്റ് സെരി എ പുരസ്കാരങ്ങൾ

ബെസ്റ്റ് ഗോൾ കീപ്പർ : സാവിർ ഹാൻഡനോ വിച്ച് (ഇന്റർമിലാൻ)

ബെസ്റ്റ് മിഡ്ഫീൽഡർ : മിലിൻകോവിച്ച്

(ലാസിയോ)

ബെസ്റ്റ് സ്ട്രൈക്കർ : ക്വാഗ്ളിയേറെല്ല

(സാംപഡോറിയ)