പഞ്ഞിക്കെട്ടുപോലെ തോന്നിക്കുന്ന ഡെയിൻ ഡീറുകൾ 'ഡയറ്റിംഗിലാണോ'? നോർവെയിൽ കാണപ്പെടുന്ന സ്വാൽവാർഡ് റെയിൻ ഡീറുകളെ കണ്ടാൽ അങ്ങനെ തോന്നിപ്പോകും. മെലിഞ്ഞ് ഒരു പരുവമായി. ആകെ എല്ലും തോലുമായ രൂപം. പക്ഷേ, ഡയറ്റിംഗല്ല, കഴിക്കാൻ ഭക്ഷണം കിട്ടാത്തതാണ് അവയെ ഈ രൂപത്തിലാക്കിയത്. അതിനൊരു കാരണവുമുണ്ട്. കാലാവസ്ഥ വ്യതിയാനം. ഇവിടത്തെ പുൽ മൈതാനങ്ങളിൽ ഭൂരിഭാഗവും ഇപ്പോൾ മഞ്ഞിനടിയിലാണ്. ഇതോടെ കടൽപ്പായലുകൾ ഭക്ഷിക്കേണ്ട അവസ്ഥയിലാണ് ഈ മാനുകൾക്ക്. എന്നാൽ കടൽപ്പായൽ മാത്രം ഭക്ഷിച്ച് ജീവിക്കാനുമാവില്ല. നോർവെയുടെ വടക്കൻ മേഖലയിലുള്ള ദ്വീപുകളിലെ മാനുകളുടെ അവസ്ഥയാണ് അതിദയനീയം. മുമ്പൊരിക്കലും ഇത്തരമൊരു അവസ്ഥ ഇവയ്ക്ക് വന്നിട്ടില്ല.