1

പൂവാർ:ഇക്കഴിഞ്ഞ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ നൂറ് ശതമാനം വിജയം നേടിക്കൊണ്ട് നാടിനഭിമാനമായി മാറിയിരിക്കുകയാണ് തീരദേശ മേഖലയിലെ പൂവാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ.ഈ അഭിമാനകരമായ നേട്ടം കൈവരിക്കുമ്പോഴും സ്ഥലപരിമിതിയിലും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ ഇല്ലായ്മയിലും വീർപ്പുമുട്ടുകയാണ് സ്കൂളെന്നാണ് അദ്ധ്യാപകരും രക്ഷിതാക്കളും പറയുന്നത്. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി മുതൽ ഹയർ സെക്കൻഡറി, ഹൈസ്കൂൾ,പ്രൈമറി,ലോവർ പ്രൈമറി വരെയുള്ള എല്ലാ വിഭാഗവും ഒരു കോമ്പൗണ്ടിനുള്ളിൽ പ്രവർത്തിക്കുന്ന അപൂർവം സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാണിത്. എന്നാൽ കാൽപന്തുരുട്ടിക്കളിക്കാൻ ഒരു ചെറു സ്ഥലം പോലുമില്ലാത്ത അവസ്ഥയാണ്.കായിക രംഗത്ത് നേട്ടങ്ങൾ കൊയ്യുന്ന ഈ സ്കൂളിനെ ശ്രദ്ധിക്കാൻ സർക്കാരിന് സമയമില്ലെന്നാണ് നാട്ടുകാർ കുറ്റപ്പെടുത്തുന്നത്.