കിളിമാനൂർ: ശിശുക്കൾക്ക് നൽകുന്ന കരുതലും, പരിഗണനയും വയോജനങ്ങൾക്കും കിട്ടണമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ തിരുവനന്തപുരം ജില്ലാ സമ്മേളനം കിളിമാനൂർ രാജാരവിവർമ്മ ആർട്ട് ഗാലറിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമങ്ങൾ കൊണ്ട് മാത്രം എല്ലാ വിഷയങ്ങൾക്കും പരിഹാരമാകില്ലന്നും, പരിഗണന, സ്നേഹം, കരുതൽ തുടങ്ങി മാനുഷിക മൂല്യങ്ങൾ എല്ലാവരിലും ഉണ്ടാകണമെന്നും,ആരോഗ്യ വകുപ്പിന്റെ കീഴിൽ ശിശുക്ഷേമ വകുപ്പ് എന്ന പോലെ, ഏതെങ്കിലും വകുപ്പിന്റെ കീഴിൽ വയോജനങ്ങൾക്കായി ഒരു വകുപ്പ് അത്യാവശ്യമാണെന്നും അദേഹം കൂട്ടി ചേർത്തു. സമ്മേളനത്തിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. ബി. സത്യൻ എം.എൽ.എ മുഖ്യ അതിഥിയായി. കൗൺസിൽ സംസ്ഥാന പ്രസിഡന്റ് എൻ. അനന്തകൃഷ്ണൻ, പഴയകുന്നുമ്മൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.എസ്. സുജിത്, കൗൺസിൽ മണ്ഡലം പ്രസിഡന്റ് സോമരാജകുറുപ്പ്, കൗൺസിൽ അംഗങ്ങളായ പി. ചന്ദ്രസേനൻ, ഡി. വസന്തകുമാരി, പി.പി. ചെല്ലപ്പൻ, പി. വിജയമ്മ, ജി. സുരേന്ദ്രൻ പിള്ള, കെ.എൽ. സുധാകരൻ, എൻ. സോമശേഖരൻ, ജി. കൃഷ്ണൻകുട്ടി, ജി. കേശവൻകുട്ടി നായർ, സീനിയർ സിറ്റിസൺ സർവീസ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ജി. സുരേന്ദ്രൻ പിള്ള, ജില്ലാ പ്രസിഡന്റ് എൻ. സോമശേഖരൻ നായർ, ജില്ലാ സെക്രട്ടറി ജി. കൃഷ്ണൻകുട്ടി, ട്രഷറർ ജി. കേശവൻകുട്ടി നായർ, സുകുമാരപിള്ള, കിളിമാനുർ മണ്ഡലം പ്രസിഡന്റ് സോമരാജകുറുപ്പ് എന്നിവർ പങ്കെടുത്തു.