ലണ്ടൻ: അമേരിക്കൻ ഗായികയും നടിയുമായ സ്കാർലറ്റ് ജോഹാൻസണും നടനും എഴുത്തുകാരനുമായ കോളിൻ ജോസ്റ്റുമായുള്ള വിവാഹം എന്നുനടക്കുമെന്നറിയാതെ വേവലാതിപൂണ്ട് നടക്കുകയാണ് പാപ്പരാസികൾ. കഴിഞ്ഞദിവസമാണ് വിവാഹ നിശ്ചയത്തിന്റെ വാർത്ത പുറത്തുവന്നത്. പക്ഷേ, വിവാഹത്തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. സമയമാകുമ്പോൾ തീയതി പറഞ്ഞാൽ മതിയെന്നാണ് ഇവരുവരും ചേർന്ന് തീരുമാനിച്ചിരിക്കുന്നത്. ഇരുവരും വിവാഹത്തിനൊരുങ്ങുന്നെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്തുവിലകൊടുത്തും ഒൗദ്യോഗിക പ്രഖ്യാപനത്തിനിമുമ്പ് ഡേറ്റ് പുറത്തുവിടുമെന്ന് ഉഗ്ര ശപഥമെടുത്തിരിക്കുകയാണ് പാപ്പരാസികൾ.
രണ്ടുവർഷത്തെ ഡേറ്റിംഗിന് ശേഷമാണ് ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചത്. 2017 മുതലാണ് ഇവർ ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്. ജോസ്റ്റിന്റെ ആദ്യത്തേതും ജോഹാൻസണിന്റെ മൂന്നാമത്തെയും വിവാഹമാണിത്.
അവഞ്ചേഴ്സ് എൻഡ് ഗെയിമിലെ ബ്ലാക്ക് വിഡോ എന്ന കഥാപാത്രത്തിലൂടെയാണ് മുപ്പത്തിനാലുകാരിയായ സ്കാർലറ്റ് ജോഹാൻസൺ സുപരിചിതയായത്. 1994 -ൽ പുറത്തിറങ്ങിയ നോർത്ത് എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ മുഖംകാണിച്ചത്. പിന്നീട് തിരിഞ്ഞുനോക്കെേണ്ടിവന്നിട്ടില്ല. ഹോളിവുഡിലെ ആധുനിക സെക്സ് സിംബലുകളിൽ പ്രധാനിയായാണ് സ്കാർലറ്റ് ജോഹാൻസണെ ആരാധകർ കണക്കാക്കുന്നത്. എസ്ക്വയർ മാസിക 2006 ലും 2013 ലും ജീവിച്ചിരിക്കുന്ന ഏറ്റവും സെക്സിയായ വനിതയായി ജോഹാൻസണെ തിരഞ്ഞെടുത്തിരുന്നു. ഗായിക എന്ന നിലയിൽ രണ്ടു ആൽബങ്ങളും ജോഹാൻസൺ പുറത്തിറക്കിയിട്ടുണ്ട്.
. നടൻ റിയാൻ റെയ്നോൾഡ്, പത്രപ്രവർത്തകൻ റോമൻ ഡാരിയക് എന്നിവരെയാണ് സ്കാർലറ്റ് മുമ്പ് വിവാഹം ചെയ്തത്. അഞ്ചുവയസു ഒരു മകളും ഇവർക്കുണ്ട്.വളരെ കുറച്ചുകാലം മാത്രമാണ് സ്കാർലറ്റ് ഭർത്താക്കന്മാർക്കൊപ്പം കഴിഞ്ഞത്.