നെയ്യാറ്റിൻകര: വേനൽക്കാലം അസുഖങ്ങളുടേത് കൂടിയാണ്. പ്രധാനമായും ജലജന്യ രോഗങ്ങളും ഉഷ്ണ രോഗങ്ങളും വേനൽക്കാലത്ത് പടരുന്നത് സ്വാഭാവികമാണ്.
കാരണം വേനൽ രൂക്ഷമായതോടെ ഗ്രാമീണ മേഖലകളിൽ ശുദ്ധജല സ്രോതസുകളെല്ലാം വറ്റി തുടങ്ങി. വീടുകളിലെ കിണറുകളിൽ ജലനിരപ്പ് വളരെ താഴ്ന്നു കഴിഞ്ഞു. പലയിടത്തും ഓരു കലർന്ന വെള്ളമാണ് കുടിക്കാനുപയോഗിക്കുന്നത്. ഇത്തരത്തിലുള്ള വെള്ളം കുടിക്കാനുപയോഗിക്കുമ്പോൾ ജലജന്യരോഗങ്ങൾ പകരുമെന്നത് തീർച്ചയാണ്. ആശുപത്രികളിൽ മഴക്കാലത്തെന്ന പോലെ വേനൽക്കാലത്തും പകർച്ച വ്യാധി പിടിപെട്ട രോഗികളുടെ നീണ്ട നിരായാണ്. നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ പോലും ദിവസവും നിരവധി പേർ ഇപ്പോഴു പകർച്ച വ്യാധി പിടിപെട്ട് ചികിത്സയ്ക്കെത്തുന്നുണ്ട്.
കേരളത്തിലെ കിണറുകളിലേയും നദിയിലേയും ജലം പരിശോധിച്ചതിൽ കൂടുൽ ക്വാളിഫാം ബാക്ടീരിയ കാണപ്പെട്ടത് തിരുവനന്തപുരം ജില്ലയിലാണെന്നത് ശ്രദ്ധിക്കേണ്ടതാണ്. ജനങ്ങളോട് ജലം ചൂടാക്കി തിളപ്പിച്ച ശേഷമേ കുടിക്കാൻ പാടുള്ളുവെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശം.
കൃത്യമായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ജലജന്യ രോഗങ്ങളെ പൂർണമായും തടയാൻ കഴിയും. പരിസരശുചിത്വവും വ്യക്തിശുചിത്വവുമാണ് ഏറ്റവും പ്രധാനപ്പെട്ടത്. വേനൽക്കാല രോഗങ്ങളെ ജലജന്യം, കൊതുകുജന്യം, മറ്റുകാരണങ്ങൾ കൊണ്ടുണ്ടാക്കുന്നത് എന്നിങ്ങനെ മൂന്നായിതിരിക്കാമെന്ന് ഡോക്ടർമാർ പറയുന്നു.
മറ്റും രോഗാണുകുടിവെള്ളത്തിലൂടെയും മറ്റും രോഗാണു മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നതിലൂടെയാണ് ഇവ ഉണ്ടാകുന്നത്. കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തരോഗങ്ങൾ (ഹൈപ്പറ്റൈറ്റിസ് എ.ആൻഡ് ഇ ) അക്യൂട്ട്, ഡയേറിയൽ ഡിസീസ് (എഡിഡി) എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടത്.