ഹൈദരാബാദ്: കൂട്ടുകാരി ഹോസ്റ്റൽ മുറിയിലേക്ക് മടങ്ങിവരാത്തതിൽ മനംനൊന്ത് ഇരുപത്തൊന്നുകാരി ജീവനൊടുക്കി. ഹൈദരാബാദിനുസമീപത്തായിരുന്നു സംഭവം. ശ്രീദേവിയാണ് ഹെയർ ഡൈ കഴിച്ച് ജീവനൊടുക്കിയത്. ഹോസ്റ്റൽ മുറിയിൽ ഒപ്പം താമസിക്കുന്ന പെൺകുട്ടിയുമായി ശ്രീദേവി നന്നായി അടുത്തു. രണ്ടുദിവസം മുമ്പ് പരീക്ഷ എഴുതാനായി കൂട്ടുകാരി ഹോസ്റ്റൽ വിട്ടു. പരീക്ഷാ സെന്ററിൽ എത്തിയ ശ്രീദേവി കൂട്ടുകാരിയെ ഹോസ്റ്റൽമുറിയിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടു. ഇത് വിസമ്മതിച്ച കൂട്ടുകാരി പൊലീസിൽ പരാതിയും നൽകി. ഇതിൽ മനംനൊന്തായിരുന്നു ആത്മഹത്യ.