kara

വെഞ്ഞാറമൂട് :വലിയ കണിച്ചോട് എൻ. എസ്. എസ്. കരയോഗം വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും നടന്നു. നെടുമങ്ങാട് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ: വി. എ. ബാബുരാജ് പൊതുയോഗം ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ ഇൻ സെപക്ടർ ചന്ദ്രശേഖരൻ നായർ ,മേഖല കൺവീനർ ഷാജി തുടങ്ങിയവർ സംസാരിച്ചു.പുതിയ ഭാരവാഹികളെയും പൊതുയോഗം തിരഞ്ഞെടുത്തു.ജയകുമാർ (പ്രസിഡന്റ്), ഉദയകുമാർ (വൈസ് പ്രസിഡന്റ്), മുരളീധരൻ പിള്ള (സെക്രട്ടറി) പതിനൊന്ന് അംഗ ഭരണസമിതിയും നിലവിൽ വന്നു.