നെടുമങ്ങാട് : കരകുളം ആറാംകല്ല് സമഭാവന റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള സൺഡേ മാർക്കറ്റിൽ ചെല്ലഞ്ചി പാടത്ത് വിളഞ്ഞ നല്ലരിയും കുത്തരിയും വില്പനയ്ക്ക് എത്തി.അമ്മക്കൂട്ടം കുടുംബശ്രീ പ്രവർത്തകർ ശേഖരിച്ചു ബ്രാൻഡ് ചെയ്ത് സഞ്ചികളിലാക്കിയാണ് നല്ലരിയും കുത്തരിയും വിതരണത്തിന് എത്തിച്ചത്.പച്ച ക്ഷീരസംഘത്തിൽ നിന്നുള്ള പാൽ, അഗ്രോസ് കർഷക ചന്തയിലെ പഴവും പച്ചക്കറികളും,ഗാന്ധി നവജീവൻ കുടുംബശ്രീ അംഗങ്ങൾ തയ്യാറാക്കിയ പലവ്യഞ്ജന കൂട്ടുകൾ,സഹകരണ സംഘം ഉല്പന്നമായ വെളിച്ചെണ്ണ എന്നിങ്ങനെ നിരവധി ഉല്പന്നങ്ങളാണ് മലയോരത്ത് നിന്നും ആറാംകല്ലിലെ വഴിയോരത്തെ ഞായറാഴ്ച ചന്തയിൽ എത്തുന്നത്.വരുന്ന ആഴ്ചകളിൽ പ്രത്യേകം ആഹാര ചാർട്ട് ഉൾപ്പെടെ നല്കി കേരളത്തിലെ ആദ്യ മാതൃകാ ഉപഭോക്തൃ ക്ലബിന് രൂപം നല്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ.കൃഷി ഓഫീസർ എസ്.ജയകുമാർ മാർഗ നിർദേശം നൽകും.സമഭാവന അസോസിയേഷൻ പ്രസിഡന്റ് സന്തോഷ്,കുടുംബശ്രീ പ്രവർത്തകരായ ബിന്ദു,സാവിത്രി, ഹിമ,ആഗ്രോസ് ഭാരവാഹിയായ ബി.എസ്.ശ്രീജിത്ത് തുടങ്ങിയവരാണ് വഴിയോര ചന്തയുടെ അണിയറയിലുള്ളത്. ഫോൺ : 9495200255