may20c

ആ​റ്റിങ്ങൽ: തോന്നയ്ക്കൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിന്റെ കഴിഞ്ഞ ഒരു വർഷത്തെ മികവുകളും അക്കാഡമിക റിസൾട്ടും കോർത്തിണക്കിയ വിജയവിളംബര കലാജാഥ ചെമ്പകമംഗലം ജംഗ്ഷനിൽ സമാപിച്ചു .മേയ് 15ന് ആരംഭിച്ച കലാജാഥ വേങ്ങോട്, മഞ്ഞമല, കോരാണി, മങ്കാട്ടുമൂല തുടങ്ങിയ സ്ഥലങ്ങളിൽ കലാപരിപാടികൾ അവതരിപ്പിച്ചു. പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലൻ നായർ, ജില്ലാ പഞ്ചായത്ത് അംഗം രാധാദേവി, ചിറയിൻകീഴ് ബ്ലോക്ക് വൈസ് പ്രസിഡന്റ് രമാഭായിടീച്ചർ, പോത്തൻകോട് ബ്ലോക്ക് വൈസ് പ്രസിഡന്റ് യാസിർ, പഞ്ചായത്ത് അംഗങ്ങളായ ഉദയകുമാരി, ഗീതാരാജൻ, വേണുഗോപാലൻ നായർ, പത്മിനി തുടങ്ങിയവർ വിവധ കേന്ദ്രങ്ങളിലായി പങ്കെടുത്തു.

മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ ജയ്‌മോൻ, അജികുമാർ, ലളിതാംബിക, ഉദയകുമാരി ,പി.​ടി.എ.പ്രസിഡന്റ് ജി. സജയകുമാർ, വൈസ് പ്രസിഡന്റ് രാജശേഖരൻനായർ, സന്തോഷ്‌തോന്നയ്ക്കൽ, സജീർ, ദിവ്യ എന്നിവർ പങ്കെടുത്തു.