sndp

പാങ്ങോട്: എസ്.എൻ.ഡി.പി യോഗം പാങ്ങോട് ശാഖ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും വാമനപുരം യൂണിയൻ കൺവീനർ വേണു കാരണവർ ഉദ്ഘാടനം ചെയ്തു.യൂണിയൻ ചെയർമാൻ പാങ്ങോട് വി. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ കമ്മിറ്റി അംഗം എസ്.ആർ. റെജികുമാർ ആശംസ അർപ്പിച്ചു. പുതിയ ശാഖാ ഭാരവാഹികളായി സജീവ് അയിരൂർ (പ്രസിഡന്റ്)​ ഗീത. എസ്.യു ( സെക്രട്ടറി), ചന്ദ്രബാബു (വൈ.പ്രസിഡന്റ്), തുളസി പാങ്ങോട് (യൂണിയൻ കമ്മിറ്റിയംഗം)​ മണിയൻ അയിരൂർ, മധുകുമാർ എസ് ആ‌ർ, സുരേഷ് കണ്ണൻപാറ, സരസൻ, അജയകുമാർ, പ്രവീൺ അയിരൂർ, മുരളി ( എക്സിക്യൂട്ടിവ് അംഗങ്ങൾ )​ ബാബു, ദീലീപ്, ഉഷ അയിരൂർ (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ)​ എന്നിവരെ തിരഞ്ഞെടുത്തു.