കുഴിത്തുറ : പളുകലിൽ മോട്ടോർ ബൈക്കുകൾ കൂട്ടിയിടിച്ച് മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു. മഞ്ചവിളാകം സ്വദേശി സുബിൻ കുമാർ (44), നാങ്കുനേരിക്കടുത്ത് ദേവനല്ലൂർ വടക്കേത്തെരുവ് സ്വദേശി മാരിമുത്തു എന്നിവരാണ് മരിച്ചത്. മാരിമുത്തുവിന്റെ ബൈക്കിലുണ്ടായിരുന്ന നാങ്കുനേരി സ്വദേശി ചിത്രവേൽ (22) ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്. സുബിൻകുമാറിന്റെയും മാരിമുത്തുവും ചിത്രവേലും സഞ്ചരിച്ചിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. സുബിൻകുമാർ ബാർ ജീവനക്കാരനും.മാരിമുത്തുവും ചിത്തിരവേലും കാരക്കോണത്ത് ഹോട്ടൽ ജീവനക്കാരുമാണ് . ഞായറാഴ്ച രാത്രി 12. 30 നായിരുന്നു അപകടം . സുബിൻകുമാർ വീട്ടിലേക്കും മാരിമുത്തുവും ചിത്രവേലും കന്നുമാമൂട്ടിൽ നിന്ന് പളുകലിലേക്കും പോകുമ്പോഴാണ് അപകടം . പളുകൽ ചന്തയ്ക്കടുത്തുവച്ച് ബൈക്കുകൾ തമ്മിൽ നേർക്ക് നേർ ഇടിച്ച് മറിഞ്ഞു . തെറിച്ചുവീണ സുബിൻകുമാറും മാരിമുത്തുവും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. ചിത്രവേൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ .