തിരുവനന്തപുരം: കേരള സർവകലാശാലയുടെ ഡിഗ്രി പരീക്ഷകളുടെ ഫലം ഈയാഴ്ചയോടെ പ്രസിദ്ധീകരിക്കാനാവുമെന്ന് വൈസ് ചാൻസലർ ഡോ.വി.പി മഹാദേവൻ പിള്ള പറഞ്ഞു. ഒമ്പത് കേന്ദ്രീകൃത ക്യാമ്പുകളിലായി 90ശതമാനം പേപ്പറുകളും മൂല്യനിർണയം നടത്തിക്കഴിഞ്ഞു. അഞ്ചാം സെമസ്റ്ററിന്റെ 1500 പേപ്പറുകൾ മാത്രമാണ് ശേഷിക്കുന്നത്. വൈസ്ചാൻസലർ അടക്കമുള്ളവരുടെ മേൽനോട്ടത്തിലാണ് മൂല്യനിർണയം പുരോഗമിക്കുന്നത്. ഈയാഴ്ച തന്നെ ഫലം പ്രസിദ്ധീകരിക്കാൻ തീവ്രശ്രമം നടത്തുകയാണെന്നും വി.സി പറഞ്ഞു.