ലോകകപ്പിൽ ഏറ്റവും കൂടുതൽ അർദ്ധ സെഞ്ച്വറികൾ നേടിയ താരം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറാണ്. 15 എണ്ണം. ഒൻപതെണ്ണവുമായി ജാക് കാലിസാണ് രണ്ടാം സ്ഥാനത്ത്. എട്ട് അർദ്ധ സെഞ്ച്വറികൾ നേടിയവർ എട്ടുപേരാണ്. ഇവരിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഗ്രഹാംഗൂച്ചും, മാർട്ടിൻ ക്രോയും ഹെർഷലെ ഗിബ്സും. മൈക്കേൽ ക്ളാർക്ക്, സ്റ്റീവ് ടിക്കാലോ, മുഹമ്മദ് അസ്‌ഹറുദ്ദീൻ, ആദം ഗിൽക്രിസ്റ്റ്, ജാവേദ് മിയാൻദാദ് എന്നിവർക്ക് എട്ട് അർദ്ധ സെഞ്ച്വറികൾ നേടാൻ ഇവരേക്കാൾ മത്സരങ്ങൾ വേണ്ടി വന്നു.
സച്ചിൻ -15, കാലിസ് -9, ഗ്രഹാംഗൂച്ച് -8, മാർട്ടിൻക്രോ -8, ഗിബ്സ് -8