തിരുവനന്തപുരം : പ്രളയത്തിൽ ഉത്തരകടലാസുകൾ വെള്ളം കയറി നശിച്ചതിനെ തുടർന്ന് മൂല്യനിർണയം നടത്താൻ കഴിയാതെപോയ പരീക്ഷകൾ വീണ്ടും നടത്താൻ പി.എസ്.സി തീരുമാനിച്ചു. എക്‌സൈസ് വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർ (വിമൻ), വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ (ഡൊമസ്റ്റിക് നഴ്സിംഗ്) തസ്തികകളിലേക്ക് പുനഃപരീക്ഷ നടത്താനുളള എക്സാമിനേഷൻ മോണിറ്ററിംഗ് കമ്മിറ്റിയുടെ തീരുമാനമാണ് ഇന്നലെ പി.എസ്.സി യോഗം അംഗീകരിച്ചത്.
കഴിഞ്ഞ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് പരീക്ഷ നടന്നത്. എന്നാൽ ആഗസ്റ്റിൽ കനത്ത മഴക്കും പ്രളയത്തിനുമിടയിലാണ് വിവിധ സ്ഥലങ്ങളിൽ നിന്നായി ഉത്തരകടലാസുകൾ പി.എസ്.സി ആസ്ഥാനത്തേക്ക് കൊണ്ടുവന്നത്. വാഹനത്തിനുള്ളിൽ വെള്ളം കയറി ഭൂരിഭാഗം ഒ.എം.ആർ ഷീറ്റ് ബാർകോഡുകൾക്കും കേടുപാട് സംഭവിച്ചു. ഇതിനാൽ മൂല്യനിർണയം നടത്താൻ കഴിഞ്ഞില്ല.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ മൈക്രോബയോളജി (ഒന്നാം എൻ.സി.എ -എസ്.ടി.), അസിസ്റ്റന്റ് പ്രൊഫസർ അനാട്ടമി (ഒന്നാം എൻ.സി.എ - വിശ്വകർമ്മ), ക്ഷീര വികസന വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ പരീക്ഷകളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു.
29തസ്തികകളിൽ വിജ്ഞാപനം ഉടൻ
ജനറൽ വിഭാഗത്തിൽ കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (ട്രെയിനിംഗ്‌കോളേജ്) ലക്ചറർ ഇൻ ഫൗണ്ടേഷൻ ഓഫ് എജ്യൂക്കേഷൻ, വിവിധ വകുപ്പുകളിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർഗ്രേഡ് 2, പൊതുമരാമത്ത് വകുപ്പിൽ ആർകിടെക്ച്ചറൽ അസിസ്റ്റന്റ് , ഭക്ഷ്യ സുരക്ഷാ വകുപ്പിൽ മൈക്രോബയോളജിസ്റ്റ്, ജലസേചന വകുപ്പിൽ ഡ്രഡ്ജർ ക്ലീനർ,കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (സംഗീതകോളേജ്)സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് ഇൻവോക്കൽഫോർ ഡാൻസ്(കേരള നടനം), വാണിജ്യ വ്യവസായ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ്,കേരള സംസ്ഥാന സഹകരണ കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ ഫിനാൻസ് മാനേജർ(ജനറൽ, സൊസൈറ്റി), സിസ്റ്റം അനലിസ്റ്റ്(ജനറൽ, സൊസൈറ്റി), ഡെപ്യൂട്ടി ഫിനാൻസ് മാനേജർ(ജനറൽ, സൊസൈറ്റി), മെറ്റീരിയൽസ് മാനേജർ(ജനറൽ, സൊസൈറ്റി), ക്വാളിറ്റി കൺട്രോൾ ഓഫീസർ(ജനറൽ, സൊസൈറ്റി),കേരള സംസ്ഥാന മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ ടെക്നീഷ്യൻഗ്രേഡ് 2(ഇലക്ട്രീഷ്യൻ)(ജനറൽ, സൊസൈറ്റി), ടെക്നീഷ്യൻഗ്രേഡ് 2(ഇലക്‌ട്രോണിക്സ്)(സൊസൈറ്റി). സംവരണ വിഭാഗത്തിൽ കോളേജ് വിദ്യാഭ്യാസവകുപ്പിൽ ലക്ചറർ ഇൻ മാത്തമാറ്റിക്സ്(എസ്.ഐ.യു.സി. നാടാർ, എസ്.സി., എസ്.ടി.), ലക്ചറർ ഇൻ അറബിക്(എസ്.ടി., വിശ്വകർമ്മ), ലക്ചറർ ഇൻ മ്യൂസിക്(മുസ്ലിം), ലക്ചറർ സംസ്‌കൃതം(എൽ.സി/എ.ഐ.), ലക്ചറർ ഇൻ വയലിൻ(മുസ്ലിം), സാമൂഹ്യക്ഷേമവകുപ്പിൽ ഐ.സി.ഡി.എസ് സൂപ്പർവൈസർ(എസ്.സി.).