മാന്നാർ : മൊബൈൽ ഫോണിൽ പാട്ടുകേട്ട് വരുന്നതിനിടെ തോട്ടിലേക്ക് വീണ് സൈക്കിൾ യാത്രക്കാരൻ മരിച്ചു.
പശ്ചിമബംഗാളിലെ മൾഡാ സ്വദേശി നിർമൽ (25) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ ബുധനൂർ കടമ്പൂർ കൊട്ടയ്ക്കാട്ടുതറ കിഴക്കുള്ള പാടശേഖരത്തിലെ തോട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ ചൂള കമ്പനിയിലെ തൊഴിലാളിയായ നിർമൽ സൈക്കിളിൽ വരുന്നതിനിടെ നിയന്ത്രണം തെറ്റി തോട്ടിൽ വീഴുകയായിരുന്നു. കരിങ്കല്ല് പിച്ചിംഗിൽ തലയിടിച്ച് വീണ നിർമൽ തത്ക്ഷണം മരിച്ചു.
മൃതദേഹം ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ . മാന്നാർ പൊലീസ് കേസെടുത്തു. സഹോദരങ്ങൾ : ഗുരുദാസ് ഹസ്ത, സഞ്ജയ് ഹസ്ത.