തിരുവനന്തപുരം : അർജ്ജുന അവാർഡ് ജേതാവായ മലയാളി ഇന്റർനാഷണൽ വോളിബാൾ താരം ടോം ജോസഫ് പരിശീലക രംഗത്തേക്ക്. കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന ഫെഡറേഷൻ ഒഫ് ഇന്റർനാഷണൽ വോളിബാൾ ലെവൽ വൺ കോച്ചിംഗ് കോഴ്സ് ടോം ജോസഫ് പാസായി. ഇതോടെ എട്ടു മുതൽ 15 വയസുവരെ പ്രായമുള്ള കുട്ടികളെ പരിശീലിപ്പിക്കാനുള്ള ലൈസൻസ് ലഭിച്ചു. ഇപ്പോഴും ബി.പി.സി.എല്ലിനു വേണ്ടി കളിക്കുകയാണ് ടോം. കളിക്കളത്തിൽ നിന്ന് വിരമിച്ചശേഷം കോച്ചായി തുടരാനാണ് തീരുമാനമെന്ന് ടോം പറഞ്ഞു. മലയാളിയായ കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ യൂസഫും ലെവൽ വൺ കോഴ്സ് പാസായി.