bollywood-

ജോധ്പൂർ: കൃഷിണമൃഗത്തെ വേട്ടയാടിയ കേസിൽ നാല് ബോളിവുഡ് താരങ്ങൾക്ക് വീണ്ടും രാജസ്ഥാൻ ഹൈക്കോടതിയുടെ നോട്ടീസ്. 1998ൽ സെയ്ഫ് അലിഖാൻ,​ സോണാലി ബേന്ദ്രേ,​ നീലം കൊത്താരി,​ തബു എന്നീ താരങ്ങൾ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിലാണ് ഹൈക്കോടതി ജസ്റ്റിസ് മനോജ് ഗാർഗ് നോട്ടീസ് അയച്ചത്. 2018 ഏപ്രിൽ 5ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ജോധ്പുർ മജിസ്ട്രേട്ട് കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്. വേട്ടയാടൽ സമയത്ത് താരങ്ങൾക്കൊപ്പം ഉണ്ടായിരുന്ന ദുഷ്യന്ത് സിംഗിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. രണ്ട് മാസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കും.