world

ലണ്ടൻ: നല്ലൊരു കുടുംബജീവിതത്തിന് ആരാേഗ്യകരമായ ശാരീരിക ബന്ധം അത്യാവശ്യമാണ്. ഇക്കാര്യം സ്ത്രീകളെക്കാൾ നന്നായി പുരുഷന്മാർക്കറിയാം. അതിനാലാണ് ശാരീരിക ബന്ധത്തിന് കൂടുതലും അവർ മുൻകൈ എടുക്കുന്നത്. നോർവീജിയൻ യൂണിവേഴ്സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്നോളജി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർ ശാരീരിക ബന്ധത്തിന് മൂന്നുമടങ്ങ് അധികം മുൻകൈ എടുക്കുന്നുവെന്നാണ് പഠനത്തിൽ വ്യക്തമായത്.

19നും 30നും ഇടയ്ക്ക് പ്രായമുള്ള 92 ദമ്പതികളിലാണ് പഠനം നടത്തിയത്. അടുത്തിടെ വിവാഹിതരായവർ മുതൽ ഒൻപത് വർഷം മുമ്പ് വിവാഹിതരായവർവരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇവരുടെ ലൈംഗിക ജീവിതമുൾപ്പെടെ ദീർഘനാൾ നിരീക്ഷിച്ച ശേഷമാണ് ഗവേഷകർ നിഗമനത്തിലെത്തിയത്.
പരസ്പര ബന്ധത്തിൽ ദമ്പതികൾ എത്രമാത്രം സന്തോഷിക്കുന്നു, പങ്കാളിക്ക് എത്രമാത്രം സ്വയം അർപ്പിക്കുന്നു, ബന്ധത്തിന്റെ ദൃഡത, പരസ്പര വിശ്വാസം, പരസ്പര സ്നേഹം എന്നീ ഘടകങ്ങളാണ് പഠനത്തിനായി പരിഗണിച്ചത്. ദമ്പതികൾ ആഴ്ചയിൽ ശരാശരി രണ്ടോ മൂന്നോ തവണ ബന്ധപ്പെടുന്നു എന്നാണ് പഠനത്തിൽ കണ്ടെത്തിയത്. ഇൗ ബന്ധത്തിന് പ്രേരിപ്പിക്കുന്നത് ലൈംഗിക താത്പര്യം മാത്രമാണ്. എന്നാൽ

പങ്കാളിയല്ലാത്ത മറ്റൊരാളാട് തോന്നുന്ന ലൈംഗിക താതപര്യം കുടുംബന്ധത്തെ ഇല്ലാതാക്കുമെന്നും ഗവേഷകർ പറയുന്നു.