world

ലണ്ടൻ: വെള്ളമടിയുടെ കാര്യത്തിൽ ബ്രിട്ടീഷുകാരാേട് മത്സരിക്കാൻ നിൽക്കരുത്. പാമ്പായി ഒാടയിൽ കിടക്കേണ്ടിവരും. എത്രയടിച്ചാലും അവർ കട്ടക്ക് നിൽക്കും. നാവുപാേലും കുഴയില്ല. അതാണ് ബ്രിട്ടീഷുകാർ. ലോകത്ത് ഏറ്റവുമധികം മദ്യപിക്കുന്നവർ ബ്രിട്ടീഷുകാരാണെന്നാണ് പുതിയ സർവേ പറയുന്നത്. ലോകത്താകമാനമായി 1.20 ലക്ഷം പേരിലാണ് സർവേ നടത്തിയത്.

12 മാസത്തിനിടയിൽ 51.1 തവണയാണ് ബ്രിട്ടീഷുകാർ മദ്യപിക്കുന്നത്. അതായത് ആഴ്ചയിൽ കുറഞ്ഞത് ഒരു തവണയെങ്കിലും ഇവർ മദ്യസേവ നടത്തിയിരിക്കും. സ്ത്രീകളും പുരുഷന്മാരുമൊക്കെ ഇക്കൂട്ടത്തിൽ പെടും. ഇക്കാര്യത്തിൽ ചിലിയാണ് ഏറ്റവും പിന്നിൽ. ഇവിടെ ഒരാൾ മദ്യപിക്കുന്നത് പ്രതിവർഷം ശരാശരി 16 തവണ മാത്രമാണ്.

എന്നാൽ ബ്രിട്ടനിൽ ഒരാൾ കുടിക്കുന്ന മദ്യത്തിന്റെ ശരാശരി അളവ് കൂടിയിട്ടില്ല. അമേരിക്ക, കാനഡ എന്നിവിടിങ്ങളിൽ ഒരാൾ കുടിക്കുന്ന മദ്യത്തിന്റെ അളവിൽ കാര്യമായ വർദ്ധനയുണ്ട്. കഴിഞ്ഞ വർഷം ഇത് 33 ആയിരുന്നെങ്കിൽ ഈ വർഷം ഇത് അമേരിക്കയിൽ 50ഉം കാനഡയിൽ 48ഉം ആണ്.

മദ്യത്തിന്റെ കാര്യത്തിൽ മാത്രമല്ല മയക്കുമരുന്നിന്റെ കാര്യത്തിലും ബ്രിട്ടീഷുകാരാണ് മുന്നിൽ.ലോകത്ത് ഏറ്റവുമധികം കൊക്കെയ്ൻ ഉപയോഗിക്കുന്നത് ബ്രിട്ടീഷുകാരാണെന്നും സർവേയിൽ വ്യക്തമായി. സർവേയിൽ പങ്കെടുത്ത ഇംഗ്ലീഷുകാരിൽ 74 ശതമാനം പേരും കൊക്കെയ്ൻ ഉപയോഗിക്കുന്നവരാണ്.