ഹൈദരാബാദ്: ഇന്ത്യൻ ടെന്നീസ് താരം സാനിയാ മിർസയുടെ സഹോദരി അനം മിർസയുടെയും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്ടൻ മുഹമ്മദ് അസ്‌ഹറുദ്ദീന്റെ മകൻ അസ്‌ഹസുദ്ദീന്റെയും വിവാഹം എന്നാണെന്ന അന്വേഷണത്തിലാണ് ഇരുവരുടെയും ആരാധകർ. സുന്ദരിയായ അനം മിർസയ്ക്കാണ് ആരാധകരേറെ. ആദ്യഭർത്താവുമായുള്ള ബന്ധം തകർന്നതോടെയാണ് അനം അസ്‌ഹസുദ്ദീനുമായി അടുത്തത്. ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നെങ്കിലും അനമോ അസ്‌ഹസുദ്ദീനോ പ്രണയത്തെക്കുറിച്ച് ഒന്നും വ്യക്തമായി പറഞ്ഞിരുന്നില്ല. ഇതിനിടെ അനം മിർസയ്ക്ക് അസ്‌ഹസുദ്ദീൻ ജന്മദിനാശംസകൾ നേർന്നതോടെ പ്രണയം ഒട്ടുമിക്കവരും ഉറപ്പിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന വ്യക്തിക്ക് ജന്മദിനാശംകൾ നേരുന്നു എന്നാണ് അസ്‌ഹസുദ്ദീൻ കുറിച്ചത്. കാര്യങ്ങൾ ഇങ്ങനെ പോവുന്നതിനിടെയാണ് അസ്‌ഹസുദ്ദീനോടൊപ്പമുള്ള ചിത്രങ്ങൾ അനം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുചെയ്തത്. അതോടെ പ്രണയക്കാര്യം സ്ഥിരീകരിച്ചു. ഇൗ വർഷം അവസാനത്തോടെ വിവാഹം ഉണ്ടാവുമെന്നാണ് ഇപ്പോൾ കേൾക്കുന്നത്. എന്നാൽ വിവാഹത്തെക്കുറിച്ച് വ്യക്തമായ ഒരു വിവരവും പുറത്തുവിട്ടിട്ടില്ല.
2016ലാണ് പ്രമുഖ ഫാഷൻ ഡിസൈനറായ അനം മിർസയും അക്ബർ റഷീദുമായുള്ള വിവാഹം നടന്നത്. ഏറെ പ്രതീക്ഷയുമായാണ് പുതിയജീവിതത്തിലേക്ക് കടന്നെങ്കിലും കാര്യങ്ങൾ അത്ര സുഖകരമായിരുന്നില്ല. കഴിഞ്ഞവർഷമാണ് ഇരുവരും വിവാഹമാേചിതരായത്. സാനിയാ മിർസയുടെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നത് ഇരുപത്തഞ്ചുകാരിയായ അനം മിർസയാണ്.
ക്രിക്കറ്റ് താരമാണ് അസ്‌ഹസുദ്ദീൻ. രഞ്ജിട്രോഫി ക്രിക്കറ്റിൽ ഗോവയ്ക്കുവേണ്ടി കളിച്ചിട്ടുണ്ട്.