നെയ്യാറ്റിൻകര: ഫ്രീഡം ഫൈറ്റേഴ്സ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മുൻപ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ അനുസ്മരണം നെയ്യാറ്റിൻകര ടീച്ചേഴ്സ് ഓഡിറ്റോറിയത്തിൽ മഹാത്മാ ടെയ്‌ലേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഇന്ദിരാലയം ഹരിമാസ്റ്റർ ഉദ്ഘാടനം ചെയ്തു. വെൽഫെയർ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അരുവിപ്പുറം സത്യദേവൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ ജനറൽ സെക്രട്ടറി പാലക്കട് വേണുഗോപാൽ, അഡ്വ. തലയൽ പ്രകാശ്, കമുകിൻകോട് സുരേഷ്, പെരിങ്ങമ്മല സുരേഷ്, നെയ്യാറ്റിൻകര അനിൽ, ഇളവനിക്കര സാം, എ.കെ. പുരുഷോത്തമൻ, ആറാലുമ്മൂട് രാമനാഥൻനായർ, എറിച്ചല്ലൂർ രാഘവൻനാടാർ, കുറുങ്കുട്ടി ജോൺസൻ തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിന് മുന്നോടിയായി സ്വദേശാഭിമാനി രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
ഇന്ത്യൻനാഷണൽ കോൺഗ്രസ് ആറാലുമ്മൂട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രാജീവ് ഗാന്ധി അനുസ്മരണം സോളമൻ അലക്സ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആർ. പത്മകുമാർ അദ്ധ്യക്ഷനായിരുന്നു. ടൗൺ മണ്ഡലം പ്രസിഡന്റ് അഡ്വ.പി.സി. പ്രതാപ്, എം.സി. സെൽവരാജ്, വി.ആർ. അജിത് കുമാർ, സി. ഗോപാലകൃഷ്ണൻനായർ, കവളാകുളം സന്തോഷ്കുമാർ, മോഹൻലാൽ, പെൻഷണേഴ്സ് അസോസിയേഷൻ ഭാരവാഹി രാജേന്ദ്രൻ, ആർ.മുരുകൻ തുടങ്ങിയവർ പങ്കെടുത്തു.