നെയ്യാറ്റിൻകര: ഡേറ്റാടെക് കംപ്യൂട്ടേഴ്സിന്റെ 13-ാമത് വാർഷികവും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങും ടീച്ചേഴ്സ് ഓഡിറ്റോറിയത്തിൽ കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗാനരചയിതാവ് ചുനക്കര രാമൻകുട്ടി, മുനിസിപ്പൽ ചെയർപേഴ്സൻ ഡബ്ല്യു.ആർ ഹീബ , മുനിസിപ്പൽ വൈസ് ചെയർമാൻ കെ.കെ.ഷിബു, മുൻ സഹകരണ ഓംബുഡ്സ്മാൻ അഡ്വ.എ.മോഹൻദാസ്, ഡോ.ബിജുബാലകൃഷ്ണൻ, അഡ്വ.മഞ്ചവിളാകം ജയകുമാർ,അഡ്വ.സി.ആർ പ്രാണകുമാർ തുടങ്ങിയവർ പങ്കെടുത്തു. ഡയക്ടർ ഷിബു തത്തിയൂർ സ്വാഗതം പറഞ്ഞു.