നെയ്യാറ്റിൻകര: കേരളാ സ്റ്റേറ്റ് പൊലീസ് പെൻഷണേഴ്സ് വെൽഫെയർ അസോസിയേഷന്റെ നെയ്യാറ്റിൻകര താലൂക്ക് വാർഷിക സമ്മേളനം അതുല്യാകോളേജിൽ സംസ്ഥാന പ്രസിഡന്റ് പി.കെ.ലംബോധരൻനായർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.മുതിർന്ന അംഗങ്ങളെ നെയ്യാറ്റിൻകര എസ്.ഐ ആർ.എസ്.ബിനു ആദരിച്ചു. അഡ്വ.എ.മോഹൻദാസ്, അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.മണികണ്ഠൻനായർ എന്നിവർ പ്രസംഗിച്ചു. വിനോദ് കുമാർ (പ്രസിഡന്റ്),ബി.മധുസൂദനൻനായർ (വൈസ് പ്രസിഡന്റ്), എൽ.സിൽബസ്റ്റർ (സെക്രട്ടറി),വിൻസെന്റ്,മണി (ജോ.സെക്രട്ടറിമാർ), കെ.വി.രാജശേഖരൻനായർ (ട്രഷറർ) , എ. സ്റ്റാൻലി(ജില്ലാ കമ്മിറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.