world

വിയന്ന: ഫാഷൻ ഷോയിൽ മോഡലുകൾ കാറ്റ് വാക്ക് നടത്തുന്നത് പതിവാണ്. എന്നാൽ കാറ്റ് വാക്കിനുപകരം കിടിലം നൃത്തച്ചുവടുകളായാലോ? ഓസ്ട്രിയയിൽ നടക്കുന്ന വിയന്ന ഫാഷൻ വീക്കിൽ നൈജീരിയൻ മോഡലുകളാണ് കാറ്റ് വാക്കിന് പകരം നൃത്തച്ചുവടുകളുമായി കാണികളുടെ കൈയടി നേടിയത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

യുവ ഫാഷൻ ഡിസൈനർമാരുടെ അടിപൊളി ഡിസൈനുകൾ പരിചയപ്പെടുത്തുന്നതിനിടെയായിരുന്നു നൃത്തം. കാതടപ്പിക്കുന്ന തരത്തിലുള്ള ആഫ്രിക്കൻ ഗാനത്തിനനുസരിച്ചായിരുന്നു നൃത്തം.പതിവുരീതികളിൽ നിന്നൊരുമാറ്റം എന്നതുദ്ദേശിച്ചാണ് മോഡലുകൾ ഇങ്ങനെചെയ്തതെന്നാണ് റിപ്പോർട്ട്. വീഡിയോ ഇതിനോടകം സൂപ്പർ ഹിറ്റായി. മോഡലുകൾക്ക് പ്രശംസയുമായി ആയിരങ്ങളാണ് സോഷ്യൽ എത്തിയിട്ടുള്ളത്.