help

കിളിമാനൂർ: നിരാലംബർക്ക് ജീവനോപാധിയുമായി ആറ്റിങ്ങൽ മോഹൻലാൽ ഫാൻസ് അസോസിയേഷനും, വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷനും കൈകോർക്കുന്നു. മോഹൻലാലിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് ഇവർ സംയുക്തമായി വിവിധ പ്രദേശങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പട്ട അഞ്ചോളം പേർക്ക് ജീവനോപാധിയായി ലോട്ടറി കച്ചവടത്തിന് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുത്തത്. മുരളീധരൻ ആശാരി, രതീഷ്, പ്രസാദ്, രത്നമ്മ, ബിജു എന്നീ അഞ്ച് പേർക്ക് ലോട്ടറി കച്ചവടം നടത്തുന്നതിനുള്ള ലോട്ടറി തട്ടും കുടയും ലോട്ടറി ടിക്കറ്റുകളുമാണ് സൗജന്യമായി നൽകിയത്. കഴിഞ്ഞ ദിവസം അസോസിയേഷൻ ഓഫീസിൽ വച്ച് നടന്ന മോഹൻലാൽ ജന്മദിനാഘോഷങ്ങളുടെയും ലോട്ടറിക്കടകളുടെ വിതരണോദ്ഘാടനവും കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജലക്ഷ്മി അമ്മാൾ നിർവഹിച്ചു. അസോസിയേഷൻ വൈസ് പ്രസിഡന്റ് എം.എം. ഇല്യാസിന്റെ അദ്ധ്യക്ഷതയിൽ ജനറൽ സെക്രട്ടറി എൻ. ഹരികൃഷ്ണൻ സ്വാഗതവും ഫ്രാക് ജന:സെക്രട്ടറി ടി. ചന്ദ്രബാബു, ട്രഷറർ ജി. ചന്ദ്രബാബു, മോഹൻലാൽ ഫാൻസ് അസോസിയേഷൻ സെക്രട്ടറി അനൂപ് എന്നിവർ ആശംസകളും ജോയിന്റ് സെക്രട്ടറി ജ്യോതിഷ് നന്ദിയും പറഞ്ഞു.