മുടപുരം: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ ആറ്റിങ്ങൽ ഏരിയാ കമ്മിറ്റിയുടെ കീഴിലുള്ള അഴൂർ മുട്ടപ്പലം സർവീസ് സഹകരണ ബാങ്ക് യൂണിറ്റിന്റെ മെമ്പർഷിപ്പ് വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് എസ്.വി. അനിലാൽ സെക്രട്ടറി ഇൻ ചാർജ് കെ.എസ്. ലാൽജീവിന് നൽകി നിർവഹിച്ചു. സി.ഐ.ടി..യു ഏരിയാ കമ്മിറ്റി അംഗം എം.എസ്. രാജേഷ്, യൂണിയൻ അംഗങ്ങളായ എസ്.ആർ. ബീന, കെ.എസ്. രമാദേവി, പി. പ്രിയലാൽ തുടങ്ങിയവർ പങ്കെടുത്തു.