kk

തിരുവനന്തപുരം: കൗമുദി ടി.വിയുടെ ആറാം വാർഷികത്തിന്റെ ഭാഗമായി 26ന് കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ മേയ് ഫ്ലവർ മെഗാ ഷോ സംഘടിപ്പിക്കുന്നു. വൈകിട്ട് ആറിന് നടക്കുന്ന പരിപാടിയിൽ യു ട്യൂബ് ചാനലിന്റെ വരിക്കാർ പത്തു ലക്ഷം കടന്നതിന്റെ ആഘോഷവും സംഘടിപ്പിക്കും. ഗൂഗിൾ യു ട്യൂബ് പാർട്ണർ - മാനേജർ ഭരത് ഗംഗാധരനും പരിപാടിയിൽ പങ്കെടുക്കും.

പാട്ടും നൃത്തവും കോമഡിയും ഒത്തു‌ചേരുന്നതാണ് മേയ് ഫ്ലവർ കലാവിരുന്ന്. തെന്നിന്ത്യൻ താരസുന്ദരി ഷംനാ കാസിമിന്റെ നേതൃത്വത്തിലാണ് നൃത്തപരിപാടി. സൂപ്പർഹിറ്റ് ഗാനങ്ങളുടെ ആലാപനവുമായി സുദീപ്‌കുമാറും ഗായത്രിയുമെത്തും. കോമഡി സ്കിറ്റിന് കലാഭവൻ സതീഷ് നേതൃത്വം നൽകും. സംഗീത വിരുന്നുമായി സെവൻകോഡ് ബാൻഡ് ടീമും എത്തും. വിസ്മയ കാഴ്ചകളൊരുക്കി ഗിന്നസ് ബുക്കിൽ ഇടം നേടിയ സേലം സമ്പത്തിന്റെ പ്രകടനവുമുണ്ട്. സുപ്രിയയാണ് മേയ് ഫ്ലവർ 2019 ന്റെ മുഖ്യസ്പോൺസർ. ജ്യോതിസ് സെൻട്രൽ സ്കൂൾ, എസ്.കെ ഹോസ്‌പിറ്റൽ, ശ്രീധന്യ ഹോംസ് എന്നിവരാണ് സഹ സ്പോൺസർമാർ. 92.7 ബിഗ് എഫ്.എം ആണ് റേഡിയോ പാർട്ണർ.