*ആദ്യ അലോട്ട്മെന്റ് 24ന് :
തിരുവനന്തപുരം :സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്ലസ് വൺ പ്രവേശനത്തിന് ഒാൺലൈൻ വഴിയുള്ള ആദ്യ അലോട്ട്മെന്റ് 24ന് പ്രസിദ്ധീകരിക്കും. ഈ അലോട്ട്മെന്റിൽ ഉൾപ്പെടുന്നവർ രണ്ട് പേജുള്ള അലോട്ട്മെന്റ് പേപ്പറിന്റെ പ്രിന്റെടുത്ത് പ്രവേശനം ലഭിച്ച സ്കൂളിൽ നിശ്ചിത ദിവസം ഹാജരാവണം. അപേക്ഷയിലെ ആദ്യ ഒാപ്ഷൻ പ്രകാരമുള്ള ഇഷ്ടപ്പട്ട ബാച്ചും സീറ്റുമാണ് ലഭിക്കുന്നതെങ്കിൽ അന്ന് തന്നെ ഫീസടച്ച് പ്രവേശനം നേടണം.
അപേക്ഷയിലെ മറ്റ് ഒാപ്ഷനുകൾ റദ്ദാക്കണം.. അലോട്ട്മെന്റിന് ഹാജരാകാതിരുന്നാൽ പുറത്താവും. തുടർന്നുള്ള അലോട്ട്മെന്റുകൾക്ക് പരിഗണിക്കില്ല.
* ആദ്യ അലോട്ട്മെന്റ് വേണ്ടെങ്കിൽ അതേ സ്കൂളിൽ രേഖകൾ ഹാജരാക്കി താത്കാലിക പ്രവേശനം നേടണം. ഫീസടയ്ക്കേണ്ടതില്ല. വീണ്ടും ഉയർന്ന ഒാപ്ഷൻ നൽകി കാത്തിരിക്കാം..
* 29ന് നടക്കുന്ന രണ്ടാമത്തെ പ്രധാന അലോട്ട്മെന്റിൽ പറയുന്ന സ്കൂളിൽ ഫീസടച്ച് സ്ഥിരം പ്രവേശനം
നേടണം. തുടർന്നും കൂടുതൽ ഇഷ്ടപ്പെട്ട ബാച്ചും സ്കൂളും ആവശ്യമെങ്കിൽ അപേക്ഷ നൽകാം..
* പ്ലസ് വൺ ക്ലാസുകൾ ജൂൺ മൂന്നിന് ആരംഭിക്കും. തുടർന്ന് ജൂൺ അഞ്ചിനകം രണ്ട് സപ്ലിമെന്ററി
അലോട്ട്മെന്റ് കൂടി നടത്തും. നിലവിലുള്ള പ്ലസ് വൺ സീറ്റുകളിൽ 20 ശതമാനം വർദ്ധനയും ഈ ഘട്ടത്തിൽ നടപ്പാവും. അതിനകം പ്രവേശനം നേടാത്തവർക്കും സേ പരീക്ഷ പാസാകുന്നവർക്കും ഈ ഘട്ടത്തിൽ പ്രവേശനം നേടാം
* സീറ്റുകൾ ഒഴിവുണ്ടെങ്കിൽ മൂന്നാമതൊരു സപ്ലിമെന്ററി അലോട്ട്മെന്റ് കൂടി നടത്തും.
ഒഴിവുകളുടെ സ്ഥിതി വെബ്സൈറ്രിൽ പ്രസിദ്ധീകരിക്കും..
* പ്രവേശനം സ്ഥിരമായാൽ ഉടൻ മറ്റ് ഒാപ്ഷനുകൾ റദ്ദാക്കണം
ബോണസ് പോയിന്റ് :
* എസ്.എസ് എൽ.സിക്ക് പഠിച്ച അതേ സ്കൂളിൽ പ്രവേശനത്തിന് അപേക്ഷിക്കുന്നവർക്ക് 2 ബോണസ് പോയിന്റ് ലഭിക്കും..
* അപേക്ഷകന്റെ വീട് ഉൾപ്പെടുന്ന തദ്ദേശ സ്ഥാപനത്തിൽപ്പെട്ട സ്കൂളിൽ അപേക്ഷിച്ചാലും 2 ബോണസ് പോയിന്റിന് അർഹതയുണ്ട്.