vld-1

വെള്ളറട: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാരക്കോണം യൂണിറ്റ് ദ്വൈ വാർഷിക സമ്മേളനവും സംഘടനാതെരഞ്ഞെടുപ്പും നടന്നു. യൂണിറ്റ് പ്രസിഡന്റ് മോഹനനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് പെരിങ്ങംമല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി വൈ. വിജയൻ , ജില്ലാ വൈസ് പ്രസിഡന്റ് വെള്ളറട ജി. രാജേന്ദ്രൻ, ജില്ലാ നേതാക്കളായ എം. എ ഷിറാസ് ഖാൻ, വിജയൻ, ബിനു, ശശിധരൻ, ഗോപാലകൃഷ്ണൻ, സജി വർണ്ണ, തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികളായി പി. മോഹനൻ (പ്രസിഡന്റ്),ശശിധരൻ , ജയഹർ (വൈസ് പ്രസിഡന്റുമാർ),സജി വർണ്ണ (ജനറൽ സെക്രട്ടറി ),ബിനു കുമാർ, മണികണ്ഠൻ (ജോയിന്റ് സെക്രട്ടറിമാർ ),ഗോപാലകൃഷ്ണൻ (ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു.