കോളേജ്മാറ്റത്തിന് അപേക്ഷിക്കാം
2019 – 20 അക്കാഡമിക് വർഷത്തിലെ മൂന്നാം സെമസ്റ്റർ ബിരുദ വിദ്യാർത്ഥികൾക്ക് (സി.ബി.സി.എസ്.എസ്) കോഴ്സുകളുടെ കോളേജ്മാറ്റത്തിന് അപേക്ഷ സമർപ്പിക്കാനുളള തീയതി 27 വരെ നീട്ടി. വിജ്ഞാപനവും (എസി.എ III/3/ഐ.സി.റ്റി-യു.ജി-എസ്3/2019 - തീയതി 13.03.2019) വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
പരീക്ഷാഫീസ്
വിദൂര വിദ്യാഭ്യാസ വിഭാഗം ജൂൺ 19 മുതൽ ആരംഭിക്കുന്ന ബി.എൽ.ഐ.എസ്.സി ,എസ്.ഡി.ഇ ആന്വൽ സ്‌കീം, സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ 27 വരെയും 50 രൂപ പിഴയോടെ 29 വരെയും 125 രൂപ പിഴയോടെ 31 വരെയും അപേക്ഷിക്കാം. പരീക്ഷാഫീസിന് പുറമേ സി.വി ക്യാമ്പ് ഫീസായ 200 രൂപയും ആകെ ഫീസിന്റെ 5 ശതമാനം തുകയും അധികമായി അടയ്‌ക്കണം.
വിദൂര വിദ്യാഭ്യാസ വിഭാഗം ജൂൺ 19 മുതൽ ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റർ ബി.എൽ.ഐ.എസ്.സി, എസ്.ഡി.ഇ (2017 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴ കൂടാതെ 28 വരെയും 50 രൂപ പിഴയോടെ 30 വരെയും 125 രൂപ പിഴയോടെ ജൂൺ 1 വരെയും അപേക്ഷിക്കാം. ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. പരീക്ഷാഫീസിന് പുറമേ സി.വി ക്യാമ്പ് ഫീസായ 200 രൂപയും ആകെ ഫീസിന്റെ 5 ശതമാനം തുകയും അധികമായി അടയ്‌ക്കണം.
ആറാം സെമസ്റ്റർ ബി.ആർക് (2013 സ്‌കീം) സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴ കൂടാതെ 27 വരെയും 50 രൂപ പിഴയോടെ 29 വരെയും 125 രൂപ പിഴയോടെ 31 വരെയും അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം - ബി.എ/ബി.എസ്.സി/ബി.കോം/ബി.ബി.എ/ബി.സി.എ/ബി.പി.എ/ബി.എസ്.ഡബ്ല്യൂ/ബി.വോക് മേയ് 2019 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ 27 വരെയും 50 രൂപ പിഴയോടെ 28 വരെയും 125 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എ/ബി.എസ് സി/ബി.കോം (2017 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2013 & 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴകൂടാതെ 27 വരെയും 50 രൂപ പിഴയോടെ 28 വരെയും 125 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം.
പ്രാക്ടിക്കൽ
ബി.ടെക് മൂന്നാം സെമസ്റ്റർ (2008 സ്‌കീം) ഫെബ്രുവരി/മാർച്ച് 2019 (സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷകൾ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, ഇൻഫർമേഷൻ ടെക്‌നോളജി ബ്രാഞ്ചുകളുടെ പ്രോഗ്രാമിംഗ് ലാബ് 24 ന് ശ്രീ.ചിത്തിര തിരുനാൾ എൻജിനിയറിംഗ് കോളേജ് പാപ്പനംകോടും യൂനുസ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി കൊല്ലത്തും നടക്കും.
പരീക്ഷാഫലം
അഞ്ചാം സെമസ്റ്റർ ബി.എസ്.സി (സി.ബി.സി.എസ്) 2016 അഡ്മിഷൻ റഗുലർ, 2015 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2014, 2013 അഡ്മിഷൻ സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ 10 വരെ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ 138 2 (b) (2016 അഡ്മിഷൻ റഗുലർ, 2015, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) കോഴ്സിന്റെ പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ 4 വരെ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ കമ്മ്യൂണിക്കേറ്റീവ് അറബിക് പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ 4 വരെ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റർ ബിബിഎ 2016 അഡ്മിഷൻ റഗുലർ, 2015, 2014, 2013 അഡ്മിഷൻ സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി ജൂൺ 4 വരെ അപേക്ഷിക്കാം.
വൈവാ വോസി
ബി.എ ആന്വൽ സ്‌കീം - പാർട്ട് മൂന്ന് - ഇംഗ്ലീഷ് പരീക്ഷയുടെ (ഏപ്രിൽ/മേയ് 2019) വൈവാ വോസി പരീക്ഷകൾ 27, 28 തീയതികളിൽ എസ്.ഡി കോളേജ് ആലപ്പുഴയിൽ നടത്തും.
പരീക്ഷാകേന്ദ്രങ്ങൾ
ഒന്നും രണ്ടും മൂന്നും വർഷ ബി.കോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ത്രീ മെയിൻ) ഡിഗ്രി സപ്ലിമെന്ററി പരീക്ഷകൾക്ക് ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച മുഴുവൻ വിദ്യാർത്ഥികളും ചേർത്തല എസ്.എൻ കോളേജിലും, പുനലൂർ എസ്.എൻ കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച മുഴുവൻ വിദ്യാർത്ഥികളും കൊല്ലം ടി.കെ.എം കോളേജിലും പരീക്ഷ എഴുതണം.
സീറ്റൊഴിവ്
സർവകലാശാലയിലെ 'സെന്റർ ഫോർ ട്രാൻസ്‌ലേഷൻ ആൻഡ് ട്രാൻസ്‌ലേഷൻ സ്റ്റഡീസ്' നടത്തുന്ന ഒരു വർഷ 'ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ സ്റ്റഡീസ്' കോഴ്സിന് (രണ്ട് സെമസ്റ്റർ) സീറ്റ് ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: Hon.Director, Centre for Translation and Translation Studies (Mob: 9207639544, 9349439544)
ഒന്നാം വർഷ ബിരുദ പ്രവേശനം - 2019
കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള ആർട്സ് ആന്റ് സയൻസ് കോളേജുകളിലെ ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുളള ഓൺലൈൻ രജിസ്‌ട്രേഷൻ അവസാന തീയതി ജൂൺ 3. ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യാത്തവരെ അലോട്ട്‌മെന്റിന് പരിഗണിക്കില്ല. ഇത്തരത്തിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവർക്ക് മാത്രമേ സ്‌പോർട്സ്, കമ്മ്യൂണിറ്റി ക്വോട്ടയിലേക്ക് അപേക്ഷിക്കാൻ സാധിക്കുകയുളളൂ. എസ്.ഇ.ബി.സി സംവരണ വിഭാഗത്തിൽപ്പെട്ട എല്ലാ വിദ്യാർത്ഥികളും നോൺ ക്രീമിലയർ സർട്ടിഫിക്കറ്റ് വാങ്ങി വയ്‌ക്കണം. എസ്.സി/എസ്.ടി വിദ്യാർത്ഥികൾ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ കരുതി വയ്ക്കണം. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റുകൾ പ്രവേശന സമയത്ത് ബന്ധപ്പെട്ട കോളേജുകളിൽ ഹാജരാക്കണം. മുൻവർഷങ്ങളിൽ ബിരുദത്തിന് ചേരുകയും ഇടയ്ക്ക് വച്ച് പഠനം നിറുത്തുകയും ചെയ്ത വിദ്യാർത്ഥികൾ ഈ വർഷം വീണ്ടും ഒന്നാം വർഷ ബിരുദത്തിനും അപേക്ഷിച്ചിട്ടുണ്ടെങ്കിൽ മുൻപ് പഠിച്ച വിഷയം ക്യാൻസൽ ചെയ്ത സർട്ടിഫിക്കറ്റ് സർവകലാശാലയിൽ നിന്നു നേടി, പ്രവേശനസമയത്ത് ഹാജരാക്കണം.
മെഡിക്കൽ ജോബ് പ്ലേസ്‌മെന്റ് ഡ്രൈവ്
മോഡൽ കരിയർ സെന്റർ 27 ന് രാവിലെ 9.30 മുതൽ തിരുവനന്തപുരം പി.എം.ജി യിലുളള സ്റ്റുഡൻസ് സെന്ററിലെ യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ ഒരു സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ചെന്നൈ ആസ്ഥാനമായുള്ള അമേരിക്കൻ കമ്പനി Episource India Private Ltd ലേക്ക്, 2012 ന് ശേഷം Diploma in Nursing/BSc Nursing/MSc Nursing/Post Basic B.Sc. (P.B.B.Sc.) in Nursing, BPT or MPT, BDS, B.A.M.S, B.H.M.S, B.N.Y.S, B.S.M.S, B.U.M.S, B.O.T or M.O.T, B.Pharm/M.pharm, തുടങ്ങിയ മെഡിക്കൽ മേഖലയുമായി ബന്ധപ്പെട്ട അംഗീകൃത ബിരുദ, ബിരുദാനന്തര, ഡിപ്ലോമ യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. വാർഷിക ശമ്പളം 3 മുതൽ 4 ലക്ഷം വരെ ലഭിക്കുന്ന വിവിധ തസ്തികകളിലായി 330 ഒഴിവുകളിലേക്കുള്ള പ്ലേസ്‌മെന്റ് ഡ്രൈവിൽ പങ്കെടുക്കുന്നതിന് 24 ന് രാത്രി 12 നകം www.ncs.gov.in ൽ ലോഗിൻ ചെയ്ത് Job Fair/Event കലറിൽ 27 ൽ കാണുന്ന Medical Drive at Kerala ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് www.facebook.com/MCCTVM . ഫോൺ: 0471 - 2304577.
വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ
ബിരുദ ബിരുദാനന്തര പ്രോഗ്രാമുകൾക്ക് ഓൺലൈനായി അപേക്ഷിക്കാം
കേരള സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ ബിരുദ ബിരുദാനന്തര പ്രോഗ്രാമുകൾക്ക് 27 മുതൽ ഓൺലൈനായി www.sde.keralauniversity.ac.in വഴി അപേക്ഷിക്കാം. ബി.എ (ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിസ്റ്രറി, മലയാളം, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഹിന്ദി), ബാച്ചിലർ ഒഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ (ബി.ബി.എ), ബി.എസ് സി (കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്), ബാച്ചിലർ ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ബി.സി.എ), ബി.കോം, ബി.എൽ.ഐ.എസ്.സി., എം.എ (ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിസ്റ്ററി, മലയാളം, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഹിന്ദി, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ), എം.കോം, എം.എസ് സി (കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്), എം.എൽ.ഐ.എസ്..സി, എം.ബി.എ എന്നിവയാണ് പ്രോഗ്രാമുകൾ.
സർവകലാശാലയുടെ റഗുലർ കോഴ്സുകളുടെ അതേ സിലബസു തന്നെയായിരിക്കും വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്കും. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഓൺലൈനായി ഫീസടയ്ക്കാനുളള സൗകര്യവും ഉണ്ടായിരിക്കും. അപേക്ഷിക്കാനുളള അവസാന തീയതി ആഗസ്റ്റ് 31. ഓൺലൈൻ അപേക്ഷയുടെ ശരിപ്പകർപ്പും മറ്റ് അനുബന്ധ രേഖകളും 5 ദിവസത്തിനകം എസ്.ഡി.ഇ യുടെ ഓഫീസിൽ എത്തിക്കണം. പ്രവേശന യോഗ്യതാ മാനദണ്ഡങ്ങൾ വ്യക്തമായി പരിശോധിച്ചതിനും ശേഷം മാത്രം ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് www.ideku.net.
തിരുവനന്തപുരം,
21-05-2019
പബ്ലിക്റിലേഷൻസ്ഓഫീസർ (ഇൻ - ചാർജ്)