കടയ്ക്കാവൂർ: ഒറ്റയ്ക്ക് താമസിച്ച മദ്ധ്യവയസ്കൻ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ . വക്കം അടിവാരത്ത് തൊടിയിൽ വീട്ടിൽ വലിയ വാവച്ചി എന്നുവിളിയ്ക്കുന്ന അരുൺ കുമാർ( 57) ആണ് ചൊവ്വാഴ്ച രാവിലെ തൂങ്ങിമരിച്ചത്. അരുൺകുമാറിനെ ഒരാഴ്ചയായി വീട്ടിന് പുറത്തു കാണാനില്ലായിരുന്നു. എവിടെയെങ്കിലും പോയതായിരിയ്ക്കാമെന്നാണ് കരുതിയത്. കഴിഞ്ഞ ദിവസം വീട്ടിനുളളിൽനിന്ന് ദുർഗ്ഗന്ധം വന്നതോടെ വിവരം കടയ്ക്കാവൂർ പൊലീസിൽ അറിയിച്ചു പൊലീസ് കതക് തുറന്ന് നോക്കുമ്പോഴാണ് അരുൺകുമാർ തൂങ്ങിനിൽക്കുന്നതായി കണ്ടത്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. .