പോത്തൻകോട്: തീപ്പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ശാസ്തവട്ടം മടവൂർപ്പാറ ശിവൻ വീട്ടിൽ രാജേന്ദ്രൻ നായരുടെയും പ്രീതയുടെയും മകൾ തുണ്ടത്തിൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി പാർവതി( 14 ) ആണ് മരിച്ചത്. കഴിഞ്ഞ മെയ് 11 ന് രാവിലെ കുളിക്കുന്നതിന് വെള്ളം ചൂടാക്കാൻ വീടിന് പുറത്തെ അടുപ്പിലെ വിറകിൽ മണ്ണെണ്ണ ഒഴിച്ചശേഷം ,ഓല കത്തിച്ച് വയ്ക്കുമ്പോൾ ആളിപ്പടർന്ന തീ ദേഹത്തെ വസ്ത്രത്തിൽ പടർന്ന് പിടിച്ച് പൊള്ളലേൽക്കുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ശാന്തികവാടത്തിൽ സംസ്കരിച്ചു. കാട്ടായിക്കോണം യു.ഐ.റ്റിയിലെ വിദ്യാർത്ഥി അനന്തകൃഷ്ണൻ സഹോദരനാണ് .