ddd

നെയ്യാറ്റിൻകര: സ്വകാര്യ മൊബൈൽ കമ്പനിയുടെ പോസ്റ്റിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു.പെരുങ്കടവി ള സതീഷ് ഭവനിൽ സതീഷ്കുമാർ (ലംബു-44) ആണ് ഇന്നലെ വൈകിട്ട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ വെഞ്ഞാറമൂടിന് സമീപം സ്വകാര്യ മൊബൈൽ കമ്പനിയുടെ ടവറിന് സമീപമുള്ള പോസ്റ്റിൽ കയറി പണി ചെയ്യുമ്പോൾ ഏണിയിൽ നിന്ന് കാൽതെന്നി റോഡിൽ തലയടിച്ചു വീഴുകയായിരുന്നു. ഉടൻ തന്നെ ഗോകുലം മെഡിക്കൽ കോളേജിലും അവിടെ നിന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. പ്രിയയാണ് ഭാര്യ. അമ്പു, അച്ചു എന്നിവർ മക്കളാണ്. . നിർധന കുടുംബത്തിലെ അംഗമായ സതീഷ്കുമാറിന്റെ ഏക വരുമാനത്തിലാണ് കുടുംബം പുലർന്നിരുന്നത്.