വഴുതക്കാട്: ഗാന്ധിനഗർ, കൊച്ചുപുരയ്ക്കൽ പരേതനായ പി.ജെ. മാത്യുവിന്റെ (റിട്ട. അഡീഷണൽ ഡയറക്ടർ, അഗ്രിക്കൾച്ചർ ഡിപ്പാർട്ട്മെന്റ് ) ഭാര്യ പതാലിൽ കുടുംബാംഗമായ മേരിക്കുട്ടി മാത്യു (86) നിര്യാതയായി.നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് സ്വഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് രണ്ട് മണിയോടെ പാളയം സമാധാന രാജ്ഞി ബസലിക്ക ദേവാലയത്തിൽ പത്തനംതിട്ട ബിഷപ്പ് സാമുവൽ മാർ ഐറേനിയസിന്റെ കാർമികത്വത്തിൽ നടത്തും. തുടർന്ന് പട്ടം സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷകൾ പൂർത്തീകരിക്കും. മക്കൾ : ജോർജുകുട്ടി മാത്യു (റിട്ട. ഡിവിഷണൽ മാനേജർ, കാനറ ബാങ്ക്), ജേക്കമ്പ് മാത്യു (റിട്ട. സീനിയർ ഫിനാൻസ് മാനേജർ ബ്രഹ്മോസ് എയറോസ്പേസ് ) ലിസമ്മ ജോളിച്ചൻ, പ്രൊഫ. ഡോ. ഷാജി മാത്യു (കസ്തൂർബ മെഡിക്കൽ കോളേജ്, മണിപ്പാൽ ), ലാജി ചാക്കോ തരകൻ മരുമക്കൾ - ടെസ്സി ജോർജ്, മിൻസി കെ. എബ്രഹാം (ടീച്ചർ പട്ടം സെന്റ് മേരീസ്), വർഗീസ് മദനപ്പള്ളി , അനീറ്റ ഷാജി, ചാക്കോ തരകൻ (റിട്ട. സീനിയർ മാനേജർ, കൊമേഴ്സിയൽ ബാങ്ക്, കുവൈറ്റ് ).