sky-

ജലാശയത്തിൽ നീർച്ചുഴിയുണ്ടാവുന്നത് സ്വാഭാവികം. എന്നാലിത് ആകാശത്തുണ്ടായാലോ.. അത്ഭുതമെന്നേ പറയേണ്ടൂ. അത്തരമൊരു അത്ഭുതമാണ് ഒമാനിലും യു.എ.ഇയിലും ഈയിടെ സംഭവിച്ചത്. ആകാശത്ത് വലിയ രൂപത്തിലുണ്ടായ ഈ നീർച്ചുഴി മേഘങ്ങളും മഞ്ഞുകട്ടകളും കൊണ്ടാണ് രൂപപ്പെട്ടത്. ഫാൾസ്ട്രീക് , പഞ്ച്ക്ളൗഡ് എന്നൊക്കെയാണ് ഇത് അറിയപ്പെടുന്നത്, അപൂർവ പ്രതിഭാസമാണിത്. മേഘങ്ങളിലെ മഞ്ഞ് തണുത്തുറഞ്ഞ് ഐസ് പരലുകളായി മാറുന്നതാണ് കാരണം.ഐസ് ക്രിസ്റ്റൽ രൂപപ്പെടുമ്പോൾ അതിനു ചുറ്റും മേഘങ്ങൾ വന്ന് നിറയും.

ഇങ്ങനെ നീർച്ചുഴിയുണ്ടാവണമെങ്കിൽ ആകാശത്ത് നിറയെ മേഘങ്ങൾ വേണം. സാധാരണ മേഘങ്ങളെക്കാൾ പത്ത് മടങ്ങെങ്കിലും തണുത്താൽ മാത്രമേ ഈ പ്രതിഭാസമുണ്ടാവൂ. ഇതേപ്പറ്റി കൂടുതൽ പഠിക്കാൻ ശ്രമിക്കുകയാണ് ഗവേഷകർ.